നൂറ് രൂപ നാണയം പ്രധാനമന്ത്രി പുറത്തിറക്കി

Update: 2018-12-24 07:51 GMT

വാജ്‌പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ നാണയം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത് അന്തരിച്ച മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ ഓർമക്കായി കേന്ദ്രസര്‍ക്കാര്‍ 100 രൂപാ നാണയം പുറത്തിറക്കി.

അദ്ദേഹത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ നാണയം പുറത്തിറക്കിയത്. നാണയത്തില്‍ വാജ്‌പേയിയുടെ ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയും ഇംഗ്ലീഷിലും പേര് ആലേഖനം ചെയ്തിട്ടുണ്ട്.

നാണയത്തിന്റെ മറ്റുചില പ്രത്യേകതകൾ

  • 135 ഗ്രാമാണ് നാണയത്തിന്‍റെ ഭാരം.
  • അദ്ദേഹത്തിന്‍റെ ചിത്രത്തിനു താഴെ ജനന, മരണ വർഷങ്ങളായ 1924, 2018 എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്.
  • മറുവശത്ത് അശോകസ്തംഭത്തിലെ സിംഹം, സിംഹത്തോടൊപ്പം ദേവനാഗരി ലിപിയിൽ സത്യമേവ ജയതേയും
  • സിംഹത്തിന്‍റെ ഇടതു ഭാഗത്ത് ദേവനാഗരിയിൽ ഭാരത് എന്നും വലതു ഭാഗത്ത് ഇന്ത്യ എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്.

1996ല്‍ 13 ദിവസവും 1998 മുതല്‍ ആറ് വര്‍ഷത്തോളവും വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നു. 2018 ഓഗസ്റ്റ് 16നായിരുന്നു വാജ്‌പേയി അന്തരിച്ചത്.

Similar News