50 അമൃത് ഭാരത് ട്രെയിനുകൾ ട്രാക്കിൽ എത്തിക്കാൻ റെയിൽവേ
2,500 പുതിയ ജനറൽ പാസഞ്ചർ ട്രെയിൻ കോച്ചുകളുടെ നിർമ്മാണവും തുടങ്ങി
രണ്ടറ്റത്തും ലോക്കോമോട്ടീവുകളുള്ള എൽ.എച്ച്.ബി കോച്ചുകള്‍ (ലിങ്ക്-ഹോഫ്മാൻ-ബുഷ് ജര്‍മന്‍ കമ്പനി വികസിപ്പിച്ച അത്യാധുനിക കോച്ചുകള്‍) ഉളള പുഷ്-പുൾ ട്രെയിനാണ് അമൃത് ഭാരത് ട്രെയിൻ. 2023 ഡിസംബറിൽ രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു.
ദർഭംഗ-അയോധ്യ-ആനന്ദ് വിഹാർ ടെർമിനൽ അമൃത് ഭാരത് എക്‌സ്പ്രസ് , മാൾഡ ടൗൺ-സർ എം. വിശ്വേശ്വരയ്യ ടെർമിനസ് (ബെംഗളൂരു) അമൃത് ഭാരത് എക്‌സ്പ്രസ് എന്നിവയാണ് അവ. 150 അമൃത് ഭാരത് ട്രെയിനുകൾ കൂടി നിർമിക്കുന്നതിനുള്ള നടപടികളും റെയില്‍വേ ആരംഭിച്ചിട്ടുണ്ട്.
10,000 കോച്ചുകളുടെ നിര്‍മാണത്തിന് അനുമതി നല്‍കി
2,500 പുതിയ ജനറൽ പാസഞ്ചർ ട്രെയിൻ കോച്ചുകളുടെ നിർമ്മാണവും ഇതിനോടകം ആരംഭിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കൂടാതെ 10,000 കോച്ചുകളുടെ നിര്‍മാണത്തിന് അനുമതിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 5300 കിലോമീറ്റർ പുതിയ ട്രാക്കുകളാണ് റെയില്‍വേ പൂര്‍ത്തിയാക്കിയത്. ഈ വർഷം ഇതിനോടകം 800 കിലോമീറ്ററിലധികം ട്രാക്കുകൾ കൂട്ടിച്ചേർത്തു കഴിഞ്ഞു.
സേവന നിലവാരം, സുരക്ഷ, ശുചിത്വം എന്നിവ വർധിപ്പിക്കുന്നതിനുള്ള മികച്ച ശ്രമങ്ങളാണ് റെയില്‍വേ നടത്തുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
'കവച്' സാങ്കേതിക വിദ്യ ഉടന്‍ നടപ്പാക്കും
കനത്ത മൂടൽമഞ്ഞ് അടക്കമുളള പ്രതികൂല കാലാവസ്ഥയിൽ ട്രെയിൻ ഓപ്പറേഷനുകൾക്ക് പിന്തുണ നൽകാനായി അപകടമുളള സിഗ്നൽ പാസിംഗ് ഒഴിവാക്കാനും അമിതവേഗത ഒഴിവാക്കാനും ലോക്കോമോട്ടീവ് പൈലറ്റുമാരെ സഹായിക്കുന്നതിനാണ് കവച് സാങ്കേതിക വിദ്യ രൂപകൽപ്പന ചെയ്തിട്ടുളളത്. ആവശ്യമുള്ളപ്പോൾ ബ്രേക്ക് സ്വയം പ്രയോഗിച്ച് കവാച്ച് ട്രെയിനിന്റെ വേഗത കുറച്ച് അപകടങ്ങൾ തടയുകയാണ് ചെയ്യുന്നത്.
കവച് സംവിധാനം നടപ്പാക്കുന്നതിന് റെയില്‍വേ വലിയ പ്രധാന്യമാണ് നല്‍കുന്നത്. ഇതിനുളള നടപടികള്‍ അതിവേഗത്തില്‍ മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ജൂൺ 2 ന് ഒഡീഷയിലെ ബാലസോറിൽ 300 ഓളം യാത്രക്കാരുടെ ജീവൻ അപഹരിക്കുകയും ആയിരത്തോളം പേർക്ക് പുരോഗമിക്കുകയാണെന്നുംപരിക്കേൽക്കുകയും ചെയ്ത ട്രെയിൻ ദുരന്തം മുൻനിർത്തി കൂട്ടിയിടി പ്രതിരോധ സംവിധാനത്തെക്കുറിച്ച് ഗൗരവമേറിയ ചർച്ചകളാണ് പൊതു സമൂഹത്തില്‍ നടന്നത്. അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.