90 കമ്പനികൾ, 173 ബാങ്ക് അക്കൗണ്ടുകൾ: 660 കോടിയുടെ തട്ടിപ്പ് പുറത്ത്!

Update: 2019-07-22 09:52 GMT

രാജ്യം കണ്ട ഏറ്റവും വലിയ ജിഎസ്ടി തട്ടിപ്പുകളിലൊന്നിനാണ് കഴിഞ്ഞ ദിവസം ഹരിയാന സാക്ഷ്യം വഹിച്ചത്. വ്യാജ ഇൻവോയ്‌സുകൾ ഉപയോഗിച്ച് 660 കോടി രൂപയുടെ തട്ടിപ്പാണ് അനുപം സിംഗ്ള നടത്തിയത്. 

വ്യാജ ഇൻവോയ്‌സുകൾ സൃഷ്ടിക്കാൻ 90 വ്യാജ കമ്പനികളാണ് സിംഗ്ള സൃഷ്ടിച്ചത്.  ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (DGGI) നടത്തിയ റെയ്‌ഡിൽ  വിവിധ ആളുകളുടെ 110 ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. 

173 ബാങ്ക് അക്കൗണ്ടുകളുടെ ചെക്കു ബുക്കുകൾ, നിരവധിപേരുടെ തിരിച്ചറിയൽ കാർഡുകൾ, സിം കാർഡുകൾ, 7,672 കോടി രൂപയുടെ ഇൻവോയ്‌സുകൾ എന്നിവയും റെയ്‌ഡിൽ പിടിച്ചെടുത്തു. 

Similar News