ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; തനിക്കു കിട്ടിയ 'എട്ടിന്റെ പണി' പങ്കുവച്ച് സണ്ണിലിയോണി
പാന്‍കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായി നടി;
ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ (Online Fraud) എണ്ണം രാജ്യത്ത് പെരുകുകയാണ്. ഡെബ്റ്റ്, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ക്ക് പുറമെ പാന്‍കാര്‍ഡ് ദുരുപയോഗം ചെയ്ത് പണം തട്ടുന്നവരെക്കുറിച്ചുള്ള വാര്‍ത്തകളും സര്‍വ സാധാരണമായിരിക്കുന്നു. ഇപ്പോളിതാ ബോളിവുഡ് നടി സണ്ണി ലിയോണും (Sunny Leone) അത്തരമൊരു പ്രശ്‌നം പങ്കുവച്ചിരിക്കുകയാണ്.
തന്റെ പാന്‍കാര്‍ഡ് (Pan Card) വിവരങ്ങള്‍ തട്ടിയെടുത്ത് ഓണ്‍ലൈന്‍ ഫ്രോഡ് വഴി പണം തട്ടിയെന്നാണ് നടി പരാതി നല്‍കിയത്. ഏതോ ഫിന്‍ടെക് പ്ലാറ്റ്ഫോമില്‍ നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ 2,000 രൂപ വായ്പയെടുക്കാന്‍ തന്റെ പാന്‍ കാര്‍ഡ് ഉപയോഗിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടി സണ്ണി ലിയോണ്‍ വ്യാഴാഴ്ച (ഫെബ്രുവരി 17) സോഷ്യല്‍ മീഡിയയിലൂടെ വിവരം പങ്കുവച്ചു.
ഇത് തന്റെ CIBIL സ്‌കോറിനെയും ബാധിച്ചതായി നടി പറഞ്ഞു. സമാനമായ പ്രശ്‌നം നേരിടുന്ന ഉപയോക്താക്കളെ സഹായിക്കണമെന്ന് പാന്‍കാര്‍ഡ് കമ്പനിക്കാരോടും ഇവിടുത്തെ നിയമവ്യവസ്ഥയയോടും നടി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
എന്നാല്‍ പ്രശ്‌നം പരിഹരിച്ചതിന് ശേഷം ട്വിറ്ററില്‍ നിന്ന് തന്റെ പരാതി പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും പിന്നീട് വിവിധ വകുപ്പുകള്‍ ഇടപെട്ട് തട്ടിപ്പുകാരെ കണ്ടെത്തിയതായും. താന്‍ രക്ഷപ്പെട്ടതായും നടി പോസ്റ്റ് ചെയ്തു. @IVLSecurities @ibhomeloans @CIBIL_Official എന്നിവര്‍ക്കാണ് നടി നന്ദി പ്രകടിപ്പിച്ചിരിക്കുന്നത്.