ജി.ഡി.പിയുടെ 10 ശതമാനവും അംബാനി വക, ബജാജും ബിര്‍ലയും ചേര്‍ന്നാല്‍ സിംഗപ്പൂരിനൊപ്പം: ഇന്ത്യന്‍ വ്യവസായികളുടെ സ്വത്തുവിവരങ്ങള്‍ ഇങ്ങനെ

ബാര്‍ക്ലെയ്‌സ് പ്രൈവറ്റ് ക്ലയന്റ്‌സ് ഹുരൂണ്‍ റിപ്പോര്‍ട്ട് പുറത്ത്

Update:2024-08-09 15:51 IST

image credit : canva and isha ambani 

കഴിഞ്ഞ ദിവസം പുറത്തുവന്ന ബാര്‍ക്ലെയ്‌സ് പ്രൈവറ്റ് ക്ലയന്റ്‌സ് ഹുരൂണ്‍ റിപ്പോര്‍ട്ട് പ്രകാരം അംബാനി കുടുംബം തന്നെ ഇന്ത്യയിലെ സമ്പന്നർ.2024 മാര്‍ച്ച് 20 വരെയുള്ള കണക്ക് പ്രകാരം 25.75 ലക്ഷം കോടി രൂപയുടെ സമ്പത്താണ് അംബാനി കുടുംബത്തിനുള്ളത്, ഇന്ത്യന്‍ ജി.ഡി.പിയുടെ പത്ത് ശതമാനത്തോളം വരുമിത്.
സിംഗപ്പൂരിന്റെ ജി.ഡി.പിക്ക് തുല്യം
നീരജ് ബജാജ് നയിക്കുന്ന ബജാജ് കുടുംബമാണ് 7.13 ലക്ഷം കോടിയുടെ സ്വത്തുക്കളുമായി പട്ടികയില്‍ രണ്ടാമതെത്തിയത്. 5.39 ലക്ഷം കോടി രൂപയുമായി ബിര്‍ല കുടുംബം തൊട്ടുപിന്നിലുണ്ട്. ആദ്യ മൂന്ന് സ്ഥാനത്തെത്തിയ കുടുംബങ്ങളുടെ ആകെ സ്വത്ത് 38.17 ലക്ഷം കോടി രൂപ വരും. സിംഗപ്പൂരിന്റെ ജി.ഡി.പിക്ക് തുല്യമാണിത്.
4.71 ലക്ഷം കോടി രൂപയുടെ ബിസിനസ് മൂല്യവുമായി സജ്ജന്‍ ജിന്‍ഡാല്‍ നയിക്കുന്ന ജിന്‍ഡാല്‍ കുടുംബമാണ് പട്ടികയില്‍ നാലാമതുള്ളത്. തൊട്ടുപിന്നിലുള്ള നാടാർ കുടുംബത്തിന് 4.30 ലക്ഷം കോടിയുടെ മൂല്യമുണ്ട്. കുടുബ ബിസിനസ് കൈകാര്യം ചെയ്യുന്ന ആദ്യ പത്തില്‍ ഇടം പിടിച്ച ഏക വനിതയും നാടാർ കുടുംബത്തിലെ റോഷ്‌നി നാടാർ മല്‍ഹോത്രയാണെന്നതും ശ്രദ്ധേയമാണ്.
ഫസ്റ്റ് ജനറേഷന്‍ കുടുംബങ്ങളില്‍ മുന്നില്‍ അദാനി
ആദ്യ തലമുറ കുടുംബ ബിസിനസില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ളത് അദാനി കുടുംബത്തിനാണ്. 15.44 ലക്ഷം കോടി രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. 2.37 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കമ്പനി നയിക്കുന്ന പൂനേവാല കുടുംബം തൊട്ടുപിന്നിലുണ്ട്.
Tags:    

Similar News