അതിഥി തൊഴിലാളികള്‍ തൊഴില്‍വകുപ്പിന് കീഴിൽ; പോര്‍ട്ടല്‍ രജിസ്ട്രേഷൻ തുടങ്ങി

അതിഥി മൊബൈല്‍ ആപ്പ് അന്തിമഘട്ടത്തിൽ

Update: 2023-08-08 04:29 GMT

എല്ലാ അതിഥി തൊഴിലാളികളെയും തൊഴില്‍വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ക്ക് സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാനത്തൊട്ടാകെ 5,706 തൊഴിലാളികളാണ് അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. വരും ദിവസങ്ങളില്‍ രജിസ്ട്രേഷന്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് ലേബര്‍ കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. മറ്റു വകുപ്പുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായം തേടുമെന്നും കമ്മിഷണര്‍ പറഞ്ഞു.

അതിഥി മൊബൈല്‍ ആപ്പ് അന്തിമഘട്ടത്തിൽ 

കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കും തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാം. athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പോര്‍ട്ടലില്‍ പ്രാദേശിക ഭാഷകളില്‍ നിര്‍ദേശങ്ങള്‍ ലഭ്യമാണ്. അതിഥിതൊഴിലാളി രജിസ്‌ട്രേഷന്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനായി രൂപകല്‍പന ചെയ്തിട്ടുള്ള അതിഥി മൊബൈല്‍ ആപ്പ് അന്തിമഘട്ടത്തിലാണെന്നും കമ്മിഷണര്‍ വ്യക്തമാക്കി.



Tags:    

Similar News