സാമ്പത്തിക പ്രതിസന്ധി, ലോകത്തിലെ ഏറ്റവും അസന്തുഷ്ടമായ രാജ്യമായി അഫ്ഗാന്‍
രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളെല്ലാം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഭക്ഷ്യക്ഷാമത്തില്‍ ആശങ്ക പങ്കുവെച്ച് യുഎന്‍
അമേരിക്കന്‍ അനലിറ്റിക്കല്‍ സ്ഥാപനമായ ഗലൂപ് (Gallup) കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും അസന്തുഷ്ടമായ രാജ്യമായി (Negative Experience Index) അഫ്ഗാനിസ്ഥാനെ തെരഞ്ഞെടുത്തിരുന്നു. രാജ്യത്തെ 74 ശതമാനവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലമുണ്ടായ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണെന്നാണ് ഗലൂപിന്റെ കണ്ടെത്തല്‍. കഴിഞ്ഞമാസം ഓഗസ്റ്റ് 15ന് ആണ് അഫ്ഗാന്‍ പിടിച്ചടക്കിയതിന്റെ വാര്‍ഷികം താലിബാന്‍ ഭരണകൂടം വിജയ് ദിവസമായി (Day of Victory) ആഘോഷിച്ചത്.
താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം രാജ്യം കടന്നു പോവുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് .രാജ്യത്തെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റുകളൊക്കെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. അഫ്ഗാനിലെ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ക്ലിക്ക് പ്രവര്‍ത്തനം നിര്‍ത്തിയത് കഴിഞ്ഞ ശനിയാഴ്ചയാണ്. ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്നത് കുറഞ്ഞതോടെയാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ അടക്കമുള്ളവ പ്രതിസന്ധിയിലായത്. വേള്‍ഡ് ഫുഡ് പ്രോഗ്രാമും (WFP) അഫ്ഗാനിലെ യുഎന്‍ ഓഫീസ് ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സും (UNOCHA) രാജ്യത്തെ ഭക്ഷ്യക്ഷാമം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നേരത്തെ ഇന്ത്യ, അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളോട് താലിബാന്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം 20221ന്റെ നാലാം പാദത്തില്‍ അഫ്ഗാന്‍ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം മുന്നില്‍ ഒന്നായി ആണ് കുറഞ്ഞത്. ഈ വര്‍ഷം പകുതിയോടെ രാജ്യത്ത് തൊഴില്‍ നഷ്ടമായവരുടെ എണ്ണം 9 ലക്ഷത്തോളം ആവുമെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ വിലയിരുത്തല്‍. 2007 മുതല്‍ രാജ്യം നേടിയ പുരോഗതിയെ താലിബാന്റെ അട്ടിമറി ഇല്ലാതാക്കിയെന്ന് ലോക ബാങ്ക് പറഞ്ഞിരുന്നു.
ഗലൂപിന്റെ അസന്തുഷ്ട രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ 10 സ്ഥാനക്കാര്‍
1. അഫ്ഗാനിസ്ഥാന്‍
2. ലെബനോന്‍
3. ഇറാഖ്
4. സിയറ ലിയോണ്‍
5. ജോര്‍ദ്ദാന്‍
6. തുര്‍ക്കി
7. ബംഗ്ലാദേശ്, ഇക്കഡോര്‍, ഗിനിയ,
8. ബെനിന്‍
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel