ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 18

Update: 2019-11-18 04:46 GMT

1. എയര്‍ ഇന്ത്യ, ബി.പി.സി.എല്‍ ഓഹരികള്‍ മാര്‍ച്ചിനകം വിറ്റൊഴിയുമെന്ന് നിര്‍മ്മല സീതാരാമന്‍

പൊതുമേഖലാ

സ്ഥാപനങ്ങളായ എയര്‍ ഇന്ത്യയുടെയും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെയും

(ബി.പി.സി.എല്‍) ഓഹരികള്‍ അടുത്ത മാര്‍ച്ചിനകം വിറ്റൊഴിയുമെന്ന് കേന്ദ്ര

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. എയര്‍ ഇന്ത്യയുടെ 100 ശതമാനവും

ബി.പി.സി.എല്ലിന്റെ 53.29 ശതമാനവും ഓഹരികള്‍ കേന്ദ്രസര്‍ക്കാരിന്റെ

കൈവശമാണ്. ഇവ പൂര്‍ണമായും വിറ്റൊഴിയുകയാണ് ലക്ഷ്യം. ക്ഷേമപദ്ധതികള്‍ക്കായി

പണം കണ്ടെത്തുകയും ധനക്കമ്മി നിയന്ത്രിക്കുകയുമാണ് ഓഹരി വില്‍പ്പന

കൊണ്ടുദ്ദേശിക്കുന്നത്.

2. കയറ്റുമതിയിലും ഇറക്കുമതിയിലും കുറവ്

സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വാണിജ്യാധിഷ്ഠിത കയറ്റുമതി ഒക്ടോബറിലും കാഴ്ചവച്ചത് നിര്‍ജീവപ്രകടനം. വരുമാനം 1.11 ശതമാനം കുറഞ്ഞ് 2,638 കോടി ഡോളറില്‍ ഒതുങ്ങി. പെട്രോളിയം, ലെതര്‍ ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞതാണ് പ്രധാന തിരിച്ചടി. ഇറക്കുമതിയിലും കുറവുണ്ടായി. 16.31 ശതമാനം കുറവോടെ 3,739 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് കഴിഞ്ഞമാസം ഇന്ത്യ വാങ്ങിയത്.

3. പോളിസികള്‍ പുനരുജ്ജീവിപ്പിക്കാനുള്ള അപേക്ഷ 31 വരെ സ്വീകരിക്കും: എല്‍.ഐ.സി

പ്രീമിയം

അടവു മുടങ്ങി നിര്‍ജീവമായിക്കിടക്കുന്ന പോളിസികള്‍ സജീവമാക്കനുള്ള അപേക്ഷ ഈ

മാസം 31 വരെ നല്‍കാമെന്ന് എല്‍.ഐ.സി അറിയിച്ചു. 2013 ഡിസംബര്‍ 31 നു ശേഷം

എടുത്തതും 5 വര്‍ഷം വരെയായി പ്രീമിയം അടയ്ക്കാത്തതുമായ പോളിസികളാണ് നിശ്ചിത

തുക നല്‍കി പുനരുജ്ജീവിപ്പിക്കാവുന്നത്.

4. വിനോദനികുതി ചേര്‍ത്തുള്ള സിനിമാ ടിക്കറ്റ് ചാര്‍ജുകള്‍ പ്രാബല്യത്തില്‍; സാധാരണ ടിക്കറ്റിന് 130 രൂപ

ഇന്നു മുതല്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ 10 മുതല്‍ 30 രൂപ വരെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും. സാധാരണ ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 130 രൂപയായിരിക്കുകയാണ്. ടിക്കറ്റുകളിന്‍മേല്‍ ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനു തല്‍ക്കാലം വഴങ്ങാന്‍ തിയേറ്റര്‍ സംഘടനകള്‍ തീരുമാനം എടുത്തോയൊണ്.

5. വാണിജ്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ അപേക്ഷ 30 വരെ മാത്രം

കേരളത്തിലെ കടകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ തുടങ്ങിയ എല്ലാ വാണിജ്യ സ്ഥാപനങ്ങളും 1960 ലെ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് പ്രകാരമുള്ള രജിസ്‌ട്രേഷന്‍ എടുക്കണമെന്നത് നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് അതെടുത്ത വര്‍ഷത്തേക്കു മാത്രമേ സാധുത ഉണ്ടായിരിക്കുകയുള്ളു എന്നതിനാല്‍ ഓരോ വര്‍ഷവും നിര്‍ദ്ദിഷ്ട കാലപരിധി അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് പുതുക്കണം. ഡിസംബര്‍ 2019 ല്‍ കാലാവധി കഴിയുന്നവര്‍ ഈ മാസം 30 മുമ്പായി പുതുക്കണമെന്നതാണ് അറിയിപ്പ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News