ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾ 65 ശതമാനം വരെ വിലക്കിഴിവില്‍; ആമസോൺ പ്രൈം ഡേ സെയിൽ ആരംഭിച്ചു
പ്രൈം ഡേ വില്‍പ്പനയുടെ എട്ടാം പതിപ്പ്
ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ഗാഡ്‌ജെറ്റുകൾ, ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ, ഫാഷൻ-ബ്യൂട്ടി വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ലാഭകരമായി മേളയില്‍ അവതരിപ്പിക്കുന്നു. ജൂലൈ 20 ന് ആരംഭിച്ച വില്‍പ്പന മേള ജൂലൈ 21 ന് അര്‍ധ രാത്രി അവസാനിക്കും. മൊബൈലുകൾ, വാഷിംഗ് മെഷീനുകൾ, ടി.വി, റഫ്രിജറേറ്ററുകൾ, എ.സികൾ, കൂളറുകൾ, ഫർണിച്ചറുകൾ തുടങ്ങിയ വിശാലമായ വിഭാഗങ്ങളിൽ നിന്ന് മികച്ച ഉൽപ്പന്നം കണ്ടെത്താൻ ഈ സമഗ്ര വിൽപ്പന ഉപഭോക്താക്കളെ സഹായിക്കും.
20 കോടിയിലധികം പ്രൈം മെമ്പര്‍മാര്‍
ടി.വികൾക്കും പ്രൊജക്‌ടറുകൾക്കും 65 ശതമാനം വരെ കിഴിവാണ് വില്‍പ്പന മേളയില്‍ വാഗ്ദാനം ചെയ്യുന്നത്. ടോപ്പ്-ലോഡ്, ഫ്രണ്ട്-ലോഡ്, സെമി-ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളും വലിയ വിലക്കിഴിവില്‍ ഒരുക്കിയിരിക്കുന്നു. എയർ കണ്ടീഷണറുകളുടെ വിശാലമായ ശ്രേണിയും പ്രൈം ഡേ വില്‍പ്പന മഹാമേളയില്‍ ഒരുക്കിയിരിക്കുന്നു.
പ്രൈം ഡേ വില്‍പ്പനയുടെ എട്ടാം പതിപ്പാണ് ഇത്തവണത്തേത്. ലോകമെമ്പാടുമായി 20 കോടിയിലധികം പ്രൈം മെമ്പര്‍മാര്‍ ആമസോണിനുണ്ട്. ഒരു മാസം 299 രൂപയാണ് പ്രൈം അംഗത്വത്തിന് ഈടാക്കുന്നത്. ആമസോൺ പ്രൈം വീഡിയോ, മ്യൂസിക്, പ്രൈം റീഡിങ് എന്നീ സൗകര്യങ്ങളും അംഗങ്ങള്‍ക്കും ലഭിക്കും. ഐസിഐസിഐ ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉളളവര്‍ക്ക് 10 ശതമാനം കിഴിവ് നല്‍കുന്നുണ്ട്. ആകര്‍ഷകമായ ഓഫറുകള്‍ക്കൊപ്പം ഇ.എം.ഐ പ്ലാനുകളും ഒരുക്കിയിട്ടുണ്ട്.