റിസ്‌ക് മാനേജ്‌മെന്റ് രംഗത്ത് മികവുമായി ആംഎക്‌സ്

പ്രതിസന്ധികള്‍ മുന്‍കൂട്ടിക്കണ്ട് കോര്‍പ്പറേറ്റ് രംഗത്തെ സംരംഭകര്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതിലാണ് ആംഎക്‌സ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

Update:2024-03-19 17:55 IST

Image courtesy: canva

ആധുനിക ലോകത്ത് കോര്‍പ്പറേറ്റ് മേഖലകളിലും വ്യാവസായിക മേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കുന്നതിലും മുന്‍കരുതലുകള്‍ ഒരുക്കുന്നതിലും റിസ്‌ക് മാനേജ്‌മെന്റ് വഹിക്കുന്ന പങ്ക് ചെറുതല്ലാതായിരിക്കുന്നു. ഒരു പ്രസ്ഥാനത്തിന്റെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഏതു കാര്യത്തെയും സൂക്ഷ്മമായി നിരീക്ഷിച്ച്, പഠിച്ച്, വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കുന്നതിലൂടെ റിസ്‌ക് മാനേജ്മെന്റ് അതിന്റെ അടിത്തറ ബലപ്പെടുത്തുന്നു.

റിസ്‌ക് മാനേജ്മെന്റിന്റെ അഭാവത്താല്‍ പാതിവഴിയില്‍ നിന്നുപോയ ഒരുപാട് നൂതന സംരംഭങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. ബിസിനസിന്റെ പാതയില്‍ അപ്രതീക്ഷിതമായ അപകടങ്ങള്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍ ഈ രംഗത്തു ശ്രദ്ധ നേടുകയാണ്ആംഎക്സ് ഇന്‍ഷുറന്‍സ് (ബ്രോക്കേഴ്സ്) ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. റിസ്‌ക് മാനേജ്‌മെന്റ്, ക്ലെയിംസ് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടിംഗ് തുടങ്ങി കോര്‍പ്പറേറ്റ് മേഖലയ്ക്കു അവശ്യമായ വൈവിധ്യമാര്‍ന്ന സേവനങ്ങളാണ് ഈ സ്ഥാപനം വാഗ്ദാനം ചെയ്യുന്നത്. ലൈഫ്, നോണ്‍- ലൈഫ് ഇന്‍ഷുറന്‍സ് രംഗങ്ങളിലും ആംഎക്സ് സേവനം നല്‍കുന്നുണ്ട്.

പ്രതിസന്ധികള്‍

അപ്രതീക്ഷിതമായി എത്തുന്ന പ്രതികൂല സാഹചര്യങ്ങള്‍ പല കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും വളര്‍ച്ചയെയും സാമ്പത്തിക കെട്ടുറപ്പിനെയും ബാധിക്കുന്നു. ഓരോ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും ആസ്തി സംരക്ഷണമായാലും ജീവനക്കാരുടെആരോഗ്യവുമായി ബന്ധപ്പെട്ട ചെലവുകളായാലും മറ്റു ബാധ്യതകളായാലും ഓരോ കോര്‍പ്പറേറ്റിനെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഇതിനുപുറമെ കോര്‍പ്പറേറ്റുകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് സൈബര്‍ രംഗത്തെ ആക്രമണങ്ങള്‍. ഇവയെല്ലാം സ്ഥാപനങ്ങളെ സാമ്പത്തികമായ വളര്‍ച്ചയില്‍ നിന്ന് പുറകോട്ടു വലിക്കുന്ന ഘടകങ്ങളാണ്.

കൂടാതെ, ഇവയെല്ലാം സ്ഥാപങ്ങളുടെ മൂല്യച്യുതിയ്ക്കുംകാരണമാകുന്നു. ഇത്തരം അനിശ്ചിതത്വങ്ങള്‍ ഉണ്ടാകുമ്പോഴാണ് പ്രതിസന്ധികള്‍ മുന്‍കൂട്ടി കാണാനും അതിനെ നേരിടാന്‍ ഉചിതമായ പരിഹാരം നിര്‍ദേശിക്കുകയും ചെയുന്ന മികച്ച ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാരുടെ സേവനം ആവശ്യമായി വരുന്നത്. ഇതുപോലെയുള്ള സാഹചര്യങ്ങള്‍ സംജാതമാകുമ്പോള്‍ ആംഎക്സ് ഇന്‍ഷുറന്‍സ് (ബ്രോക്കേഴ്സ്) ഒരു സ്ഥാപനത്തെ ആഴത്തില്‍ പഠിച്ച് റിസ്‌കുകള്‍ മനസിലാക്കി, അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൊടുക്കുന്നതു വഴി എപ്പോഴും വേറിട്ടുനില്‍ക്കുന്നു.

പരിഹാരം

എന്താണ് മുന്നിലുള്ള റിസ്‌ക് എന്നും അതിനു ഏറ്റവും മികച്ച പരിഹാരം എന്താണെന്നും നിര്‍ദേശിക്കാന്‍ ആംഎക്‌സിനു സാധിക്കുന്നു. ഉപയോക്താക്കള്‍ക്കു വ്യക്തിപരമായ ശ്രദ്ധ നല്‍കാനും സമാനതയില്ലാത്ത തരത്തില്‍ അര്‍പ്പണ മനോഭാവത്തോടെ സേവനം നല്‍കാനും ആംഎക്സ് തയാറാണ്.

ഓരോ സ്ഥാപനങ്ങളുടെയും ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ക്ക് അനുസൃതമായിരാജ്യത്തെ മുന്‍നിര ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്നുകൊണ്ട് കൃത്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നു. ദക്ഷിണേന്ത്യയില്‍ ഇതിനകം കോര്‍പ്പറേറ്റ് റിസ്‌ക് മാനേജ്‌മെന്റ് രംഗത്ത് മികവ് തെളിയിക്കാനും മുന്‍നിരയിലെത്താനും ആംഎക്‌സിനു കഴിഞ്ഞിട്ടുണ്ട്. വിവിധ കോര്‍പ്പറേറ്റുകളുടെ മൂല്യം സംരക്ഷിക്കുന്നതു വഴി പ്രമുഖ കോര്‍പ്പറേറ്റുകളെ ഈ സ്ഥാപനത്തിന്റെ ക്ലയിന്റ് ലിസ്റ്റില്‍ കൊണ്ടുവരാനും ആംഎക്‌സിനു സാധിച്ചു. അവര്‍ക്കുവേണ്ട സേവനങ്ങള്‍ ആവശ്യാനുസൃതം നല്‍ക്കുന്നതിലൂടെ ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് രംഗത്ത് ആംഎക്സ് ഇന്‍ഷുറന്‍സ് (ബ്രോക്കേഴ്സ്) മുന്നിട്ടുനില്‍ക്കുന്നു.

Tags:    

Similar News