ബ്രെക്‌സിറ്റ്: ഇന്നത്തേത് നിര്‍ണായക വോട്ടെടുപ്പ്

Update: 2019-10-19 05:53 GMT

പുതിയ ബ്രെക്‌സിറ്റ് കരാറില്‍ ഇന്ന് ബ്രിട്ടീഷ്

പാര്‍ലമെന്റില്‍ നിര്‍ണായക വോട്ടെടുപ്പ്. ഭരണപക്ഷത്തു നിന്നുതന്നെ

കരാറിനോട് എതിര്‍പ്പുള്ള സാഹചര്യത്തില്‍ പരമാവധി എം.പി.മാരെ ഒപ്പം

നിര്‍ത്താനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

കരാറിന്

അംഗീകാരം നേടാന്‍  650 ല്‍ 318 വോട്ടാണ് വേണ്ടത്. പുതിയ കരാര്‍ എം.പിമാര്‍

അംഗീകരിച്ചാലും ഇല്ലെങ്കിലും ഈ മാസം 31നു തന്നെ ബ്രിട്ടന്‍, യൂറോപ്യന്‍

യൂണിയന്‍ വിടുമെന്ന ബോറിസ് ജോണ്‍സന്റെ നിലപാട് ഇതിനിടെ

ആശയക്കുഴപ്പമുണ്ടാക്കുന്നുമുണ്ട്.മുന്‍ പ്രധാനമന്ത്രി തെരേസ മെയ് കഴിഞ്ഞ

ജൂണില്‍ രാജി വച്ചത്  ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് എം.പിമാരുടെ

പിന്തുണ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു.

ബ്രിട്ടീഷ്

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനമാണ് ചേരുന്നത്. ലണ്ടന്‍ സമയം രാവിലെ

9.30 ന് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.00) തുടങ്ങുന്ന സമ്മേളനം

ചര്‍ച്ചയ്ക്കു ശേഷം വോട്ടെടുപ്പുവരെ നീളും. 1982 ല്‍  അര്‍ജന്റീന

-ബ്രിട്ടീഷ് യുദ്ധ വേളയിലാണ് ഇതിനു മുമ്പ് ശനിയാഴ്ച് സഭ സമ്മേളിച്ചത്.

Similar News