ബിസ്എന്‍എല്‍ കൂട്ട വിരമിക്കല്‍ നഷ്ടപരിഹാരത്തിന് ഒരു വര്‍ഷം കാത്തിരിക്കണം

Update: 2020-02-04 06:01 GMT

കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ഇതിന് തുക അനുവദിച്ചില്ലെന്നതാണ് കാരണം. വിആര്‍എസ് എടുത്ത ജീവനക്കാര്‍ക്കുള്ള നഷ്ടപരിഹാരമായ 37,268.42 കോടി രൂപ, 4ജി സെപ്ക്ട്രം നേടിയെടുക്കുന്നതിനായി ബിഎസ്എന്‍എല്‍-എംടിഎന്‍എല്‍ എന്നിവയ്ക്ക് വേണ്ടി വരുന്ന തുക, ജിഎസ്ടി നല്‍കുന്നതിലേക്ക് ഗ്രാന്റായി സര്‍ക്കാര്‍ നല്‍കുന്ന തുക എന്നിവ അടുത്ത അടുത്ത സാമ്പത്തിക വര്‍ഷത്തേക്കാണ് നീക്കിവെച്ചിരിക്കുന്നത്. വിആര്‍എസ് നടപ്പിലാക്കുന്നതിനായി 528 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ നിലവില്‍ വകയിരുത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ 69000 കോടി രൂപ ഇരു കമ്പനികളുടെയും പുനരുജ്ജീവനത്തിനായി അനുവദിച്ചിരുന്നു. ഇരു കമ്പനികളും തമ്മില്‍ ലയിക്കുന്നതിനും അവയുടെ ആസ്തികള്‍ വിറ്റ് പണമാക്കുന്നതിനും ജീവനക്കാര്‍ക്ക് വിആര്‍എസ് പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുന്നതിനുമൊക്കെയായാണിത്. ലയനത്തിലൂടെ രണ്ടു വര്‍ഷത്തിനകം കമ്പനി ലാഭത്തിലാകുമെന്നാണ് പ്രതീക്ഷ.

മുംബൈ, ഡല്‍ഹി മഹാനഗരങ്ങളില്‍ സേവനം നല്‍കുകയാണ് എംടിഎന്‍എല്‍. രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ബിഎസ്എന്‍എല്ലും. ഇവ തമ്മില്‍ ലയിക്കുന്നതിനുള്ള അനുമതി പ്രധാനമന്ത്രി നരേന്ദ്ര മോദി തലവനായുള്ള കേന്ദ്ര കാബിനറ്റ് നല്‍കിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News