ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള പുത്തന്‍ ഐഡിയ കയ്യിലുണ്ടോ? എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കൊരു സുവര്‍ണാവസരം

ബി.വൈ.ഡി-എ.സി.ഡി.സി ഇവി ഇന്നോവേറ്റ്-എ-തോണ്‍ സംഘടിപ്പിക്കും

Update:2024-07-17 17:19 IST
പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡിയും ഓട്ടോമേറ്റീവ് സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലും (എ.സി.ഡി.സി) ചേര്‍ന്ന് ഇവി ഇന്നോവേറ്റ്-എ-തോണ്‍ സംഘടിപ്പിക്കും. ഇലക്ട്രിക് വാഹന രംഗത്ത് പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി.
രാജ്യത്തെ തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതില്‍ പങ്കെടുക്കാന്‍ അവസരം. ഓണ്‍ലൈന്‍ പ്രശ്‌നോത്തരി, ഡിജിറ്റല്‍ പ്രോട്ടോടൈപ്പ് റൗണ്ട്, ഫിസിക്കല്‍ പ്രോട്ടോടൈപ്പ് നിര്‍മാണവും സെയില്‍സ് പ്രസന്റേഷനും എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് മത്സരം. വിജയികളാകുന്ന മൂന്ന് ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡ് ലഭിക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് ബി.വൈ.ഡിയുടെ ചൈനയിലെ ഹെഡ്ക്വാര്‍ട്ടര്‍ സന്ദര്‍ശിക്കാനും അവസരമുണ്ട്.
Tags:    

Similar News