താര പരസ്യങ്ങള്‍ ഉപഭോക്താക്കളെ വഴിതെറ്റിക്കരുത്; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രം

പരസ്യം, സ്‌പോണ്‍സേഡ് എന്നീ വാക്കുകള്‍ വ്യക്തമായി കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണം

Update:2023-03-08 11:02 IST
താര പരസ്യങ്ങള്‍ ഉപഭോക്താക്കളെ വഴിതെറ്റിക്കരുത്; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രം
  • whatsapp icon

സെലിബ്രിറ്റികള്‍, ഇന്‍ഫ്‌ലൂവന്‍സേഴ്‌സ്, വെര്‍ച്വല്‍ ഇന്‍ഫ്‌ലൂവന്‍സേഴ്‌സ് എന്നിവര്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള തങ്ങളുടെ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ നല്‍കുമ്പോള്‍ പ്രേക്ഷകരെ വഴിതെറ്റിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്രം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. 'എന്‍ഡോഴ്സ്മെന്റ് നോ-ഹൗസ്!' ( Endorsements Know-hows!) എന്ന പേരിലാണ് ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃ കാര്യ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

ഏത് വാക്ക് ഉപയോഗിക്കണം

ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള പങ്കാളിത്തത്തിന് ഏത് വാക്ക് ഉപയോഗിക്കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെന്ന് വകുപ്പ് നിരീക്ഷിച്ചു. അതിനാല്‍ കാശ് കൊടുത്തുള്ള പരസ്യം, സ്‌പോണ്‍സേഡ്', സഹകരണം അല്ലെങ്കില്‍ പങ്കാളിത്തം എന്നീ പദങ്ങള്‍ ഉപയോഗിക്കണം. ഇവ ഹാഷ്ടാഗ് അല്ലെങ്കില്‍ ഹെഡ്ലൈനല്‍ എഴുത്തായി നല്‍കിരിക്കണം. ലളിതവും വ്യക്തവുമായ ഭാഷയിലായിരിക്കണം പരസ്യങ്ങള്‍.

സുതാര്യത നിലനിര്‍ത്തണം

വ്യക്തികള്‍ അവര്‍ സ്വന്തമായി ഉപയോഗിക്കാത്തതോ അനുഭവിക്കാത്തതോ ആയ ഏതെങ്കിലും ഉല്‍പ്പന്നത്തെയോ സേവനത്തെയോ അംഗീകരിക്കാന്‍ പാടില്ലെന്നും വകപ്പ് പറയുന്നു. പരസ്യത്തില്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളെ സ്ഥിരീകരിക്കാന്‍ പരസ്യദാതാവിന് കഴിയണം. പ്രേക്ഷകരുമായി സുതാര്യതയും ആധികാരികതയും നിലനിര്‍ത്തുന്നതിന് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവര്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഉപഭോക്തൃ സംരക്ഷണ നിയമത്തിനും അനുബന്ധ നിയമങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായാണ് ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം.

Tags:    

Similar News