ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ഓഗസ്റ്റ് 9

Update: 2019-08-09 04:56 GMT

1. കൊച്ചി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിടും

കനത്തമഴയില്‍ വെള്ളം കയറിയതോടെ കൊച്ചി രാജ്യാന്തര വിമാനത്താവള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഓഗസ്റ്റ് 11, ഞായറാഴ്ച മൂന്നു മണി വരെ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി ഔദ്യോഗിക അറിയിപ്പുണ്ട്.

2. വണ്ടര്‍ലായുടെ അറ്റാദായം 27% വര്‍ധിച്ചു

വണ്ടര്‍ലാ ഹോളിഡേയ്‌സ് 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 121.30 കോടി രൂപ മൊത്ത വരുമാനം നേടി. കഴിഞ്ഞ വര്‍ഷത്തെ 106.11 കോടി രൂപയെ അപേക്ഷിച്ച് 14 % വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 42.03 കോടി രൂപയാണ് അറ്റാദായം നേടിയത്.

3. 64 നഗരങ്ങളില്‍ സര്‍വീസ്; വൈദ്യുത ബസ് വാങ്ങാന്‍ കേന്ദ്രം പണം നല്‍കും

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളുള്‍പ്പടെ 64 നഗരങ്ങളില്‍ സര്‍വീസ് തുടങ്ങാന്‍ 5595 വാദ്യുത ബസിന് കേന്ദ്രം പണം നല്‍കും. ഈ ബസുകള്‍ക്ക് മൂന്നു വര്‍ഷം കൊണ്ട് 120 കോടി രൂപയുടെ ഡീസല്‍ ലാഭിക്കാമെന്നാണ് കണക്കാക്കുന്നത്.

4. ഇന്ത്യയിലെ ആദ്യ സ്‌പേസ്പാര്‍ക്ക് കേരളത്തില്‍; ധാരണാപത്രം ഒപ്പിട്ടു

ബഹിരാകാശ സാങ്കേതിക വിദ്യയില്‍ വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നിവയ്ക്കു സൗകര്യമൊരുക്കുന്ന സ്‌പേസ് പാര്‍ക്ക് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഐഎസ്ആര്‍ഒ യുടെ ഉപകേന്ദ്രമായ വിക്രം സാരാഭായ് സ്‌പേസ് സെന്ററും ധാരണാപത്രം ഒപ്പിട്ടു. രാജ്യത്തെ തന്നെ ആദ്യ സ്‌പേസ് പാര്‍ക്ക് പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ 20 ഏക്കറിലാകും ഒരുങ്ങുക.

5. ഡീലര്‍മാര്‍ ഇനി ഡെമോ വാഹനവും രജിസ്റ്റര്‍ ചെയ്യണം

വാഹന ഡീലര്‍മാര്‍ ടെസ്റ്റ് ഡ്രൈവിന് സൂക്ഷിച്ചിട്ടുള്ള ഡെമോ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി. കേരള ഓട്ടോമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി തളിളിയാണ് ഹൈക്കോടതിയുടെ നടപടി.

Similar News