ഇന്ന് 31,337 കോവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആയി
ചികിത്സയിലുള്ളവര്‍ 3,47,626പേര്‍. സംസ്ഥാനത്ത് 3 പുതിയ ഹോട്ട് സ്പോട്ടുകള്‍
സംസ്ഥാനത്ത് ഇന്ന് 31,337 കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,81,49,395 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ ടെസ്റ്റുകള്‍ കുറവായിരുന്നതിനാല്‍ തന്നെ പോസിറ്റീവ് ആയവരുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. കേരളത്തിന്റെ ഇപ്പോളത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6612 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2157 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എന്നാല്‍ യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 45,926 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്തെ 10,10,995 വിവിധ ജില്ലകളിലായി പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,73,021 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,974 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 5225 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് 3 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുമില്ല. നിലവില്‍ ആകെ 856 ഹോട്ട് സ്പോട്ടുകളാണുള്ളത്.