കോവിഡ്: സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ

24 മണിക്കൂറിനിടെ 7,499 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്

Update:2021-06-21 18:33 IST

സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതോടെ ആക്ടീവ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെയായി. 99,693 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. അതേസമയം 24 മണിക്കൂറിനിടെ പുതുതായി 7,499 പേര്‍ക്ക് കോവിഡ് ബാധിച്ചതായും ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 94 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,154 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6835 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 529 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 38 ആരോഗ്യ പ്രവര്‍ത്തകരും രോഗം ബാധിച്ചവരില്‍ പെടുന്നു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,596 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 1705, കൊല്ലം 1332, പത്തനംതിട്ട 390, ആലപ്പുഴ 1005, കോട്ടയം 834, ഇടുക്കി 720, എറണാകുളം 1180, തൃശൂര്‍ 1907, പാലക്കാട് 1124, മലപ്പുറം 1336, കോഴിക്കോട് 1016, വയനാട് 201, കണ്ണൂര്‍ 451, കാസര്‍ഗോഡ് 395 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ എണ്ണം.


Tags:    

Similar News