രാജ്യത്ത് പുതുതായി 44,111 കോവിഡ് ബാധിതര്‍, മരണം 738

പ്രതിദിന കേസുകള്‍ കുറഞ്ഞതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,95,533 ആയി കുറഞ്ഞു

Update: 2021-07-03 05:59 GMT

രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ പുതുതായി 44,111 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 738 പേര്‍ക്ക് കോവിഡ് കാരണം ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,05,05,362 ആയി. രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 4,01,050 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 57,477 പേരാണ് കോവിഡില്‍നിന്ന് രോഗമുക്തി നേടിയത്. തുടര്‍ച്ചയായ 51 ദിവസമായി പ്രതിദിന കേസുകളേക്കാളും കൂടുതലാണ് രോഗമുക്തി നേടുന്നവര്‍. രോഗമുക്തി വര്‍ധിക്കുകയും പ്രതിദിന കേസുകള്‍ കുറയുകയും ചെയ്തതോടെ ആക്ടീവ് കേസുകളുടെ എണ്ണവും അഞ്ച് ലക്ഷത്തില്‍ താഴെയെത്തി. നിലവില്‍ 4,95,533 പേരാണ് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.
അതേസമയം രാജ്യത്തെ വാക്‌സിനേഷനും പുരോഗമിക്കുന്നുണ്ട്. ഇതുവരെ 34,46,11,291 വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇന്നലെ മാത്രം 43,99,298 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.


Tags:    

Similar News