പരിശോധന കുറച്ചു: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളും കുറഞ്ഞു
24 മണിക്കൂറിനിടെ 8,037 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്
സംസ്ഥാനത്ത് കോവിഡ് പരിശോധന കുറച്ചതോടെ പ്രതിദിന കോവിഡ് കേസുകളും കുറഞ്ഞു. 24 മണിക്കൂറിനിടെ 80,134 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 8,037 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനെയാണ് ഇന്ന് പുതുതായി രോഗം കണ്ടെത്തിയവരുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7,361 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 624 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകരും ഇന്ന് രോഗം കണ്ടെത്തിയവരില്‍ പെടുന്നു.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,346 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 1209, കൊല്ലം 1290, പത്തനംതിട്ട 459, ആലപ്പുഴ 607, കോട്ടയം 300, ഇടുക്കി 318, എറണാകുളം 1105, തൃശൂര്‍ 1513, പാലക്കാട് 943, മലപ്പുറം 1188, കോഴിക്കോട് 1041, വയനാട് 314, കണ്ണൂര്‍ 406, കാസര്‍ഗോഡ് 653 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. ഇതോടെ 1,00,626 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,66,806 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.