സംസ്ഥാനത്ത് കോവിഡിന് ശമനമില്ല: പുതുതായി 12,868 രോഗികള്‍

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സ്ഥലങ്ങളില്‍ പ്രദേശിക ലോക്ക്ഡൗണുകള്‍ കടുപ്പിക്കുന്നു

Update:2021-07-01 18:52 IST

രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുമ്പോഴും സംസ്ഥാനത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയാത തുടരുന്നു. 24 മണിക്കൂറിനിടെ 12,868 പേര്‍ക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. ദിവസങ്ങളായി ദേശീയതലത്തില്‍ പ്രതിദിന കേസുകളില്‍ കേരളമാണ് ഒന്നാമതുള്ളത്. കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയാത്ത സഹചര്യത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സ്ഥലങ്ങളില്‍ പ്രദേശിക ലോക്ക്ഡൗണുകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനെയാണ് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,359 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 63 ആരോഗ്യ പ്രവര്‍ത്തകരും ഇന്ന് രോഗം കണ്ടെത്തിയവരില്‍ പെടുന്നു.
അതേസമയം രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 11,564 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1584, കൊല്ലം 505, പത്തനംതിട്ട 229, ആലപ്പുഴ 917, കോട്ടയം 577, ഇടുക്കി 367, എറണാകുളം 1520, തൃശൂര്‍ 1386, പാലക്കാട് 1061, മലപ്പുറം 1107, കോഴിക്കോട് 965, വയനാട് 194, കണ്ണൂര്‍ 635, കാസര്‍ഗോഡ് 517 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. ഇതോടെ 1,02,058 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.


Tags:    

Similar News