ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 13, 2020

Update: 2020-07-13 15:46 GMT

കൊറോണ അപ്ഡേറ്റ്സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ 449 പേര്‍ക്ക് കൂടി പുതുതായി കോവിഡ്. 4376 പേരാണ് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ :878234  (ഇന്നലെ വരെയുള്ള കണക്ക്:793,802)

മരണം : 23174 (ഇന്നലെ വരെയുള്ള കണക്ക്: 21,604 )

ലോകത്ത് ഇതുവരെ

രോഗികള്‍:12932171  (ഇന്നലെ വരെയുള്ള കണക്ക്: 112,268,518 )

മരണം : 569679 ( ഇന്നലെ വരെയുള്ള കണക്ക്: 554,924 )

ഓഹരി വിപണിയില്‍ ഇന്ന്

ഐടി ഓഹരികളുടേയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളുടെ മികച്ച പ്രകടനത്തിന്റെ പിന്‍ ബലത്തില്‍ ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 100 പോയ്ന്റ് ഉയര്‍ന്ന് 36,694 ലും നിഫ്റ്റി 35 പോയ്ന്റ് ഉയര്‍ന്ന് 10,803 ലുമാണ്  തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഐടി സൂചികകളാണ് ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചത്. 1.71 ശതമാനമാണ് ഉയര്‍ച്ച.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളെടുത്താല്‍ ഇന്ന് ഒമ്പത് ഓഹരികള്‍ മാത്രമാണ് നേട്ടം നല്‍കിയത്. ബാങ്ക് ഓഹരികള്‍ എല്ലാം റെഡ് സോണിലായിരുന്നു. സിഎസ്ബി ബാങ്ക് 3.72 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് 2.49 ശതമാനവും ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 2.03 ശതമാവും ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ 1.16 ശതമാനവും നഷ്ടമുണ്ടാക്കി. മറ്റു ധനകാര്യ കമ്പനികളെടുത്താല്‍ മുത്തൂറ്റ് ഫിനാന്‍സ് മാത്രമാണ് ഇന്ന് ഗ്രീന്‍ സോണില്‍ നിന്നത്. കമ്പനിയുടെ ഓഹരി വില 2.72 ശതമാനം ഉയര്‍ന്ന് 1113.50 രൂപയായി. ശതമാനക്കണക്കില്‍ ഇന്ന് കൂടുതല്‍ വില ഉയര്‍ന്നത് വെര്‍ട്ടെക്‌സിന്റെ ഓഹരികള്‍ക്കാണ്. 4.04 ശതമാനം. വിക്ടറി പേപ്പര്‍ (3.70 ശതമാനം) വണ്ടര്‍ലാ(3.54 ശതമാനം), റബ്ഫില 2.58 ശതമാനം), കേരള ആയുര്‍വേദ(2.81 ശതമാനം), കൊച്ചിന്‍ ഷിപ്‌യാര്‍ഡ് (0.77 ശതമാനം), അപ്പോളോ ടയേഴ്‌സ് (0.71 ശതമാനം)  എന്നിവയാണ് ഇന്ന് വില ഉയര്‍ന്ന മറ്റ് ഓഹരികള്‍.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4565 രൂപ ഇന്നലത്തെ വിലയില്‍ മാറ്റമില്ല

ഒരു ഡോളര്‍: 75.19 രൂപ (ഇന്നലെ : 75.20 രൂപ)

ക്രൂഡ് ഓയ്ല്‍

WTI Crude     39.90      -1.28 %
Brent Crude   42.72      -1.20%
Natural Gas   1.768      -2.05%

മറ്റ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അവകാശം ഉറപ്പാക്കി സുപ്രീം കോടതി വിധി

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന് നിബന്ധനകളോടെയുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി. അതേസമയം ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കോവിഡ് വാക്സിന്‍: ട്രയല്‍ വിജയത്തിലേക്കെന്ന് റഷ്യ

കോവിഡ് -19 നെതിരായ ലോകത്തിലെ ആദ്യത്തെ വാക്സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന അവകാശ വാദവുമായി റഷ്യ. പരീക്ഷണത്തിന് വിധേയരായ വോളന്റിയര്‍മാരുടെ ആദ്യ സംഘത്തെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഇന്ത്യയിലെ റഷ്യന്‍ എംബസി അറിയിച്ചു.

കരസേന മേധാവി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തി

കരസേന മേധാവി എം.എം. നരവണെ ഇന്ത്യ-പാക് അതിര്‍ത്തി സന്ദര്‍ശിച്ചു. സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനാണ് നരവണെയുടെ സന്ദര്‍ശനം. അതിര്‍ത്തിയിലെ ടൈഗര്‍ ഡിവിഷനില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. തുടര്‍ന്ന് പ്രത്യേക ഹെലികോപ്ടറില്‍ സൈനിക പോസ്റ്റുകളും സന്ദര്‍ശിച്ചു. സൈനിക വിന്യാസം, സുരക്ഷാക്രമീകരണം തുടങ്ങിയവ വിലയിരുത്തുന്നതിനാണ് കരസേന മേധാവിയുടെ സന്ദര്‍ശനം.

ഇന്ത്യയില്‍ 7,5000 കോടി നിക്ഷേപിക്കാന്‍ ഗൂഗിള്‍

രാജ്യത്തെ വന്‍കിട കമ്പനികളിലും വളര്‍ച്ചാ സാധ്യതയുള്ള ഡിജിറ്റല്‍ സേവനദാതാക്കളിലും 7,5000 കോടി(10 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കാന്‍ ഗൂഗിള്‍.അടുത്ത അഞ്ചുമുതല്‍ ഏഴുവര്‍ഷത്തിനുള്ളിലായിരിക്കും നിക്ഷേപം നടത്തുകയെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായ് വ്യക്തമാക്കി. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള പ്രമുഖ വിദേശകമ്പനികളില്‍നിന്ന് റിലയന്‍സ് ജിയോ 1.18 ലക്ഷംകോടിയോളം രൂപ നിക്ഷേപം സമാഹരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ ശ്രമിച്ചെന്ന് എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ ശ്രമിച്ചതിന് മതിയായ തെളിവ് ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി. സ്വര്‍ണം കടത്തിയ കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ്, നാലാം പ്രതി സന്ദീപ് നായര്‍ എന്നിവരെ ഹാജരാക്കി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എന്‍ഐഎ  ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കും; അന്താരാഷ്ട്ര വിമാന സര്‍വീസുകളും ആരംഭിക്കും

ജൂലായ് 31നു ശേഷം രാജ്യത്തെ സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കും. അതോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്നകാര്യവും പരിഗണിക്കുന്നുണ്ട്. കോവിഡ് പരിശോധന നെഗറ്റീവ് ആയവരെയായിരിക്കും വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുക. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തിയേറ്ററിലേയ്ക്കും പ്രവേശിപ്പിക്കില്ല. 15നും 50നും ഇടിയിലുള്ളവര്‍ക്കുമാത്രമായിരിക്കും അനുമതി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 12 ലക്ഷം കോടി കടന്നു

ഓഹരി വില കുത്തനെ ഉയര്‍ന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 12 ലക്ഷം കോടി കടന്നു. ഇന്നത്തെ വിലവര്‍ധനയിലൂടെ മാത്രം ബിഎസ്ഇയിലെ വിപണിമൂല്യം 38,163.22 കോടി ഉയര്‍ന്ന് 12,29,020.35 കോടിയിലെത്തി.ക്വാല്‍കോമില്‍നിന്ന് 730 കോടി രൂപയുടെ നിക്ഷേപമെത്തിയതാണ് ഓഹരിവില ഉയരാനിടയാക്കിയത്. ഇതോടെ ഏപ്രിലിനു ശേഷം കമ്പനിയിലെത്തിയ വിദേശ നിക്ഷേപം 1.18 ലക്ഷം കോടിയായി ഉയര്‍ന്നിരുന്നു.

കോവിഡ് വാക്സിന്‍ വൈകിയാല്‍ ഇന്ത്യയുടെ ജി.ഡി.പി. 7.5% കുറയും

കോവിഡ് വാക്സിന്‍ വൈകുന്നത് 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ജി.ഡി.പിയില്‍ 7.5% വരെ കുറവുണ്ടാക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിലെ വിദഗ്ദ്ധര്‍. യഥാര്‍ത്ഥ ജി.ഡി.പിയെ അടിസ്ഥാനമാക്കി പരിഷ്‌കരിച്ച റിപ്പോര്‍ട്ടാണിത്. സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ കുറവ് കാരണം ഇപ്പോള്‍ നേരത്തെ പ്രതീക്ഷിച്ചതിനേക്കാളും നാല് ശതമാനത്തിന്റെ ചുരുക്കമാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഫലമായി 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ശതമാനമായി ചുരുങ്ങുമെന്ന് നേരത്തെ പല വിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജിഡിപി 7.2 ശതമാനം കുറയുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കോവിഡ് വായുവിലൂടെ പകരുമെന്ന തെളിവുകള്‍ അംഗീകരിച്ച് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് വായുവിലൂടെ പകരുന്നതായുള്ള തെളിവുകള്‍ പുറത്തു വരുന്നതായി ലോകാരോഗ്യ സംഘടന സമ്മതിച്ചു. ഡബ്ല്യു.എച്ച്.ഒ. കോവിഡ്19 സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിന്റെ തെളിവുകളെ സംബന്ധിച്ച് 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞരുടെ ഒരു സംഘം ഡബ്ല്യു.എച്ച്.ഒക്ക് തുറന്ന കത്തെഴുതിയിരുന്നു.

ബാങ്കുകള്‍ക്ക് നിഷ്‌ക്രിയ ആസ്തിയോട് അമിത ഭയമെന്ന് കെ.വി കാമത്ത്

ബിസിനസുകള്‍ക്ക് കൂടതല്‍ സുഗമമായി വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് മുതിര്‍ന്ന ബാങ്കറും ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് മുന്‍ മേധാവിയുമായ കെ.വി കാമത്ത്. നിഷ്‌ക്രിയ ആസ്തിയോടുള്ള അമിത ഭയം ബാങ്കുകള്‍ അകറ്റേണ്ടതുണ്ടെന്നും അദ്ദേഹം ഇക്കണോമിക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

ഇക്കൊല്ലവും അമേരിക്ക തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അമേരിക്ക. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചകമാണിത്. ചൈനയായിരുന്നു ഇതിനു മുമ്പ്് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി.

തമിഴ്നാട്ടില്‍ ബില്യണ്‍ ഡോളര്‍ മുടക്കാന്‍ ഫോക്സ്‌കോണ്‍

ആപ്പിളിനു വേണ്ടിയുള്ള ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുന്നതിന് തായ്വാന്‍ കമ്പനി ഫോക്സ്‌കോണ്‍ തമിഴ്നാട്ടില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചു. ചെന്നൈയില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെ ശ്രീപെരുമ്പത്തൂരില്‍ ഫോക്സ്‌കോണ്‍ നടത്തുന്ന 7519 കോടി രൂപയുടെ അധിക നിക്ഷേപത്തിലൂടെ ആറായിരത്തിലേറെ പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഐഡിയ റെഡ് എക്സ്, എയര്‍ടെല്‍ പ്ലാറ്റിനം പ്ലാനുകള്‍ റദ്ദാക്കി ട്രായ്

ഐഡിയ വോഡഫോണ്‍, എയര്‍ടെല്‍ എന്നീ ടെലികോം കമ്പനികള്‍ അവതരിപ്പിച്ച പ്രിമീയം പ്ലാന്‍ ഗുണനിലവാരം സംബന്ധിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ടെലികോം റെഗുലേറ്റററി അതോറിറ്റി റദ്ദാക്കി. കൂടുതല്‍ വേഗതയില്‍ ഇന്റര്‍നെറ്റ് നല്‍കുന്നതുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ്് പ്രിമീയം പ്ലാനുകള്‍ വഴി ഉപയോക്താക്കള്‍ക്ക്  വാഗ്ദാനം ചെയ്തിരുന്നത്.

എം.എസ്.എം.ഇ ക്രെഡിറ്റ് പദ്ധതി: 3 ലക്ഷം കോടിയില്‍ 1.20 ലക്ഷം കോടി നല്‍കിക്കഴിഞ്ഞു

കോവിഡ് പ്രതിസന്ധി നേരിടാന്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി എം.എസ്.എം.ഇ മേഖലയ്ക്കായി തുടക്കമിട്ട വായ്പാ പദ്ധതി മികച്ച തോതില്‍ പുരോഗമിക്കുന്നതായി  കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്യത്തില്‍ ചേര്‍ന്ന വിലയിരുത്തല്‍ യോഗം ചൂണ്ടിക്കാട്ടി. മൂന്ന് ലക്ഷം കോടി രൂപയുടെ വായ്പാ സഹായമാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 1.20 ലക്ഷം കോടി കഴിഞ്ഞ മാസത്തോടെ  നല്‍കിക്കഴിഞ്ഞു.

കണ്ടെയ്ന്‍മെന്റ് സോണ്‍: ലുലുമാള്‍ അടച്ചു

കൊച്ചിയിലെ ലുലു മാള്‍ അടച്ചു. മാള്‍ ഉള്‍പ്പെടുന്ന കളമശേരി നഗരസഭയിലെ ഇടപ്പള്ളി ടോള്‍  34-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്ത

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News