സംസ്ഥാനത്ത് കോവിഡ് പരിശോധന കുറഞ്ഞു: ഒപ്പം പ്രതിദിന കേസുകളും
24 മണിക്കൂറിനിടെ 70,569 സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചത്, മരണം പതിനായിരം കടന്നു
സംസ്ഥാനത്ത് കോവിഡ് പരിശോധന കുറഞ്ഞതോടെ പ്രതിദിന കേസുകളും കുറഞ്ഞു. 24 മണിക്കൂറിനിടെ 70,569 സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചത്, ഇവരില്‍ 9,313 പേര്‍ക്ക് രോഗം കണ്ടെത്തി. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്.
അതേസമയം കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 221 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,157 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8570 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 645 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 46 ആരോഗ്യ പ്രവര്‍ത്തകരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,921 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2275, കൊല്ലം 1603, പത്തനംതിട്ട 706, ആലപ്പുഴ 1535, കോട്ടയം 1009, ഇടുക്കി 904, എറണാകുളം 2546, തൃശൂര്‍ 1325, പാലക്കാട് 1550, മലപ്പുറം 5237, കോഴിക്കോട് 1508, വയനാട് 306, കണ്ണൂര്‍ 866, കാസര്‍ഗോഡ് 551 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 1,47,830 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.