DHANAM BFSI SUMMIT 2022: എന്‍ബിഎഫ്സി രംഗത്തെ അവസരങ്ങള്‍ എന്തൊക്കെ? ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് സംസാരിക്കുന്നു
ബാങ്കിംഗ് ഇതര ധനകാര്യ സേവന മേഖലയില്‍ വരുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് ധനം ബിഎഫ്എസ്‌ഐ സമിറ്റില്‍ സംസാരിക്കും
ധനത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ അരങ്ങേറുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഫിനാന്‍സ് & ഇന്‍വെസ്റ്റ്‌മെന്റ് സമിറ്റില്‍ ബാങ്കിംഗ് ഇതര ധനകാര്യ സേവന മേഖലയിലെ വെല്ലുവിളികള്‍, സാധ്യതകള്‍ എന്നിവയെക്കുറിച്ച് സംസാരിക്കാനെത്തുന്നത് സാമ്പത്തിക സേവന രംഗത്ത് നാലുപതിറ്റാണ്ടായി നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമായ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റാണ്. സാമ്പത്തിക രംഗത്തെ ഏറ്റവും പുതിയ ചലനങ്ങള്‍ സശ്രദ്ധം വീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, സ്വര്‍ണപ്പണയ വായ്പാ രംഗത്ത് ഇന്ത്യയിലെ ഭീമനായ മുത്തൂറ്റ് ഫിനാന്‍സിന്റെ മാനേജിംഗ് ഡയറക്റ്ററാണ്.
ഇന്ത്യയിലെ സംഘടിത സ്വര്‍ണപ്പണയ വായ്പാ വിപണിയുടെ ഏതാണ്ട് 14 ശതമാനത്തോളം കൈയാളുന്നത് മുത്തൂറ്റ് ഫിനാന്‍സാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 185 ടണ്‍ സ്വര്‍ണാഭരണങ്ങളാണ് പണയ ഉരുപ്പടികളായി മുത്തൂറ്റ് ഫിനാന്‍സിലുള്ളത്. ലോണ്‍ പോര്‍ട്ട്ഫോളിയോയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തിയുടെ വലുപ്പം 54,688 കോടി രൂപയും. ഗ്രൂപ്പിന്റെ സംയോജിയ വായ്പാ ആസ്തി 60,896 കോടി രൂപയുടേതാണ്. (2021 ഡിസംബര്‍ 31 അടിസ്ഥാനമാക്കി).
കേരളം ആസ്ഥാനമായുള്ള നാല് ബാങ്കുകള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തവയാണ്. മുത്തൂറ്റ് ഫിനാന്‍സും കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ്. അതേസമയം, വിപണി മൂല്യമെടുത്താല്‍ സംസ്ഥാനത്തെ നാല് ബാങ്കുകളും മുത്തൂറ്റ് ഫിനാന്‍സിന് മുന്നില്‍ വെറും ശിശുക്കളും! ഫെഡറല്‍ ബാങ്ക്, സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നീ നാല് ബാങ്കുകളുടെയും വിപണി മൂല്യം മൊത്തമെടുത്താലും മുത്തൂറ്റ് ഫിനാന്‍സിന്റെ പകുതിയോളം വരില്ല.
ഫിനാന്‍ഷ്യല്‍ സര്‍വീസസ്, വെല്‍ത്ത് മാനേജ്മെന്റ്, മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്സ്ചേഞ്ച്, സെക്യൂരിറ്റീസ്, മീഡിയ, വെഹിക്ക്ള്‍& അസറ്റ് ഫിനാന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഹെല്‍ത്ത്കെയര്‍, ഹൗസിംഗ് & ഇന്‍ഫ്രാസ്ട്രക്ചര്‍, എഡ്യുക്കേഷന്‍, പവര്‍ ജനറേഷന്‍, ലീഷര്‍& ഹോസ്പിറ്റാലിറ്റി, വെഹിക്ക്ള്‍ ലോണ്‍, പ്ലാന്റേഷന്‍ & എസ്റ്റേറ്റ്സ്, പ്രഷ്യസ് മെറ്റല്‍സ്, ഹൗസിംഗ് ഫിനാന്‍സ്, ഓവര്‍സീസ് ഓപ്പറേഷന്‍സ്, പേഴ്സണല്‍ ലോണ്‍സ്, മൈക്രോ ഫിനാന്‍സ് എന്നിങ്ങനെ 20 വ്യത്യസ്ത ബിസിനസ് മേഖലകളില്‍ മുത്തൂറ്റ് ഗ്രൂപ്പുണ്ട്.
2020 വരെ തുടര്‍ച്ചയായി എല്ലാവര്‍ഷവും സംഘടിപ്പിക്കപ്പെട്ടിരുന്ന ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ്, കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കുശേഷം 2022 മാര്‍ച്ച് 30ന് കൊച്ചി, ക്രൗണ്‍ പ്ലാസയിലാണ് നടക്കുന്നത്. വൈകിട്ട് 3.30 മുതല്‍ രാത്രി 9.30 വരെ നീളുന്ന സമിറ്റില്‍ രാജ്യത്തെ ഫിനാന്‍ഷ്യല്‍ രംഗത്തുള്ള പത്തിലേറെ പ്രഗത്ഭര്‍ സംബന്ധിക്കും.
ആഗോളതലത്തില്‍ തന്നെ നിക്ഷേപരംഗത്ത് അനിശ്ചിതാവസ്ഥ നിറഞ്ഞുനില്‍ക്കുമ്പോള്‍,'Managing Change and Growth in Challenging Times' എന്നതാണ് ഈ വര്‍ഷത്തെ സമിറ്റ് തീം. ധനകാര്യ, നിക്ഷേപ രംഗങ്ങളില്‍ നടക്കുന്ന ഏറ്റവും പുതിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ധനം ബിഎഫ്എസ്ഐ സമിറ്റിന്റെ മുഖ്യാതിഥിയായി സംബന്ധിക്കുന്നത് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ എം.ആര്‍ കുമാറാണ്. ധനകാര്യ, നിക്ഷേപ മേഖലക്കായൊരു വേദി ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സേവന മേഖല, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്റ്റോക്ക് ബ്രോക്കിംഗ് രംഗം, ചിട്ടി കമ്പനികള്‍, ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകള്‍, ഇന്‍വെസ്റ്റ്മെന്റ് കണ്‍സള്‍ട്ടന്റുമാര്‍, ഫിന്‍ടെക് കമ്പനികള്‍ തുടങ്ങി ധനകാര്യ, സാമ്പത്തിക, നിക്ഷേപ മേഖലയിലെ എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന ഉച്ചകോടിയില്‍ ഈ രംഗത്തെ പ്രതിനിധീകരിച്ചുകൊണ്ട് ദേശീയ, രാജ്യാന്തര തലത്തിലെ വിദഗ്ധരാണ് പ്രഭാഷണം നടത്തുക.
സൗരഭ് മുഖര്‍ജി ഒരു മുഖ്യ പ്രഭാഷകന്‍
ഇന്‍വെസ്റ്റ്മെന്റ് രംഗത്തെ വേറിട്ട ശബ്ദം സൗരഭ് മുഖര്‍ജി ആണ് സമിറ്റിലെ ഒരു മുഖ്യപ്രഭാഷകന്‍. സമ്പത്ത് സൃഷ്ടിക്കുക എന്നത് ഒരു കലയും ശാസ്ത്രവുമാണെങ്കില്‍ അതേക്കുറിച്ച് ഒരേസമയം ഗഹനവും ലളിതവുമായി എഴുതിയിരിക്കുന്ന പ്രമുഖ ഗ്രന്ഥകാരന്‍ കൂടിയാണ് സൗരഭ് മുഖര്‍ജി.
അസാധാരണമായ സമ്പത്ത് സൃഷ്ടിക്കാന്‍ ലളിതമായ വഴികള്‍
സൗരഭ് മുഖര്‍ജി അസാധാരണമായ സമ്പത്ത് സൃഷ്ടിക്കാന്‍ ലളിതമായ വഴികളാണ് വിവരിക്കുക. ഒപ്പം ലോക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മൗലികമായ കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെക്കും. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ഉന്നതബിരുദം നേടിയിട്ടുള്ള സൗരഭ് മുഖര്‍ജി മാര്‍സെലസ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സിന്റെ സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറുമാണ്.
നിക്ഷേപത്തെ സംബന്ധിച്ച നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ ഇദ്ദേഹത്തെ നേരില്‍ കാണാനും സംവദിക്കാനും കൂടിയുള്ള അവസരം സമിറ്റിലുണ്ടാകും. മുത്തൂറ്റ് ഫിനാന്‍സാണ് ബിഎഫ്എസ്ഐ സമിറ്റ് 2022ന്റെ പ്രസന്റിംഗ് സ്പോണ്‍സര്‍.
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, മണപ്പുറം ഫിനാന്‍സ്, റിലയന്റ് ക്രെഡിറ്റ്സ് ഇന്ത്യ ലിമിറ്റഡ്, ജൂബിലി ചിറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് സമിറ്റിന്റെ സില്‍വര്‍ സ്പോണ്‍സര്‍മാര്‍.
എങ്ങനെ സംബന്ധിക്കാം?
കോവിഡ് പശ്ചാത്തലത്തില്‍ ഫിജിറ്റല്‍ (ഫിസിക്കല്‍+ഡിജിറ്റല്‍) രീതിയിലാണ് സമിറ്റ് നടക്കുന്നത്.
പ്രത്യേകം ക്ഷണിതാക്കളായ 300 പേര്‍ക്ക് സമിറ്റില്‍ നേരിട്ട് പങ്കെടുക്കാനാവും.
700 പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ സംബന്ധിക്കാം.
സമിറ്റില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷനും, സ്പോണ്‍സര്‍ഷിപ്പിനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക:
Mob: 90725 70060
Mail: vijay@dhanam.in