'ധനം' ബിഎഫ്എസ്‌ഐ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഫെബ്രുവരി 22ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ധനം ബി.എഫ്.എസ്.ഐ സമിറ്റ് & അവാര്‍ഡ് നൈറ്റ് 2023ല്‍ വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

Update:2023-02-21 16:12 IST

ധനം ബിഎഫ്എസ്ഐ അവാര്‍ഡുകള്‍ (2022) പ്രഖ്യാപിച്ചു.

പൊതുമേഖലയിലെ മികച്ച ബാങ്കായി (Dhanam PSU Bank of the Year) ബാങ്ക് ഓഫ് ബറോഡ തെരഞ്ഞെടുക്കപ്പെട്ടു. ലൈഫ് ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍ 2022 പുരസ്‌കാരം എല്‍.ഐ.സി ഓഫ് ഇന്ത്യ നേടി. എന്‍.ബി.എഫ്.സി ഓഫ് ദി ഇയര്‍ പുരസ്‌കാരം മുത്തൂറ്റ് ഫിനാന്‍സിനാണ്. ആക്‌സിസ് ബാങ്കാണ് സ്വകാര്യ മേഖലയിലെ മികച്ച ബാങ്ക്.

ധനം ബിഎഫ്എസ്ഐ അവാര്‍ഡ് 2022ലെ മറ്റ് പുരസ്‌കാര ജേതാക്കള്‍

  • ധനം ജനറല്‍ ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍- ന്യൂ ഇന്ത്യ അഷ്വറന്‍സ്
  • ധനം ലാര്‍ജസ്റ്റ് മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍ ഓഫ് ദി ഇയര്‍(കേരള)- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • ബെസ്റ്റ് സെല്ലിംഗ് മ്യൂച്വല്‍ ഫണ്ട് കമ്പനി ഓഫ് ദി ഇയര്‍- എസ്.ബി.ഐ മ്യൂച്വല്‍ ഫണ്ട്
  • ധനം വെല്‍ത്ത് ക്രിയേറ്റര്‍ ഓഫ് ദി ഇയര്‍(കേരള ബി.എഫ്.എസ്.ഐ സെഗ്മെന്റ് )അവാര്‍ഡ്- സൗത്ത് ഇന്ത്യന്‍ ബാങ്ക്


ധനകാര്യ, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, നിക്ഷേപ, ടെക്‌നോളജി മേഖലയിലെ ആറ് പേരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ടി.സി സുശീല്‍ കുമാര്‍ (മുന്‍ എം.ഡി, എല്‍.ഐ.സി), എ. ഗോപാലകൃഷ്ണന്‍ (സീനിയര്‍ പാര്‍ട്ണര്‍, കെ. വെങ്കിടാചലം അയ്യര്‍ ആന്‍ഡ് കമ്പനി), ദിനേഷ് തമ്പി (വൈസ് പ്രസിഡന്റ് ആന്‍ഡ് ഡെലിവറി സെന്റര്‍ ഹെഡ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്), പൊറിഞ്ചു വെളിയത്ത് (സി.ഇ.ഒ, ഇക്വിറ്റി ഇന്റലിജന്‍സ്), വിവേക് കൃഷ്ണ ഗോവിന്ദ് (സീനിയര്‍ പാര്‍ട്ണര്‍, വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ്), എബ്രഹാം തര്യന്‍ (മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്) എന്നിവരാണ് ജൂറി അംഗങ്ങള്‍.

ഫെബ്രുവരി 22ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ധനം ബി.എഫ്.എസ്.ഐ സമിറ്റ് & അവാര്‍ഡ് നൈറ്റ് 2023ല്‍ വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗമമാണ് ധനം ബി.എഫ്.എസ്.ഐ സമിറ്റ്.

എല്‍.ഐ.സി മാനേജിംഗ് ഡയറക്റ്റര്‍ ബി.സി പട്‌നായ്ക്ക് ആണ് സമിറ്റ് ഉദ്ഘാടനം ചെയ്യുന്നത്. ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്‍ 'ഫ്യൂച്ചര്‍ ഓഫ് ബാങ്കിംഗ്' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. അവാര്‍ഡ് നിശയില്‍ നബാര്‍ഡ് ചെയര്‍മാന്‍ കെ.വി ഷാജി മുഖ്യാതിഥിയാവും.

Tags:    

Similar News