വായ്പ നിയന്ത്രണം ഉപയോക്താക്കള്‍ക്ക് ആശ്വാസം, നിയമനിര്‍മാണം അനിവാര്യം; ധനംപോളില്‍ വായനക്കാരുടെ വോട്ട് ഇങ്ങനെ

വായനക്കാരിലേറെ പേരും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് യോജിക്കുകയാണ്‌

Update:2024-12-21 15:33 IST
ഡിജിറ്റല്‍ വായ്പ ആപ്പുകള്‍, ബ്ലേഡ് കമ്പനികള്‍ തുടങ്ങി അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടാനുള്ള കേന്ദ്രനീക്കം അനിവാര്യമെന്ന് ധനംപോളില്‍ പങ്കെടുത്ത വായനക്കാര്‍. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം തടവും ഒരു കോടി രൂപ വരെ പിഴയും ശിക്ഷ വിധിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കരട് ബില്‍ ധനമന്ത്രാലയം തയാറാക്കിയിട്ടുണ്ട്. വായ്പ തിരിച്ചു പിടിക്കാന്‍ ഉപയോക്താക്കളെ പീഡിപ്പിച്ചുവെന്ന് തെളിഞ്ഞാല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും ഇരട്ടി തുകയുടെ പിഴയും ബില്ലില്‍ നിര്‍ദേശിക്കുന്നു.
അംഗീകാരമില്ലാത്ത വായ്പ ഏര്‍പ്പാടുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ഗുണമോ ദോഷമോ എന്നായിരുന്നു ചോദ്യം. വോട്ടെടുപ്പില്‍ പങ്കെടുത്ത 68 ശതമാനം പേരും ബ്ലേഡുകാരില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് രക്ഷയേകാന്‍ ഈ നീക്കം സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഇത്തരത്തിലൊരു നിയന്ത്രണം കൊണ്ടുവന്നാല്‍ അടിയന്തിരമായി പണംകണ്ടെത്താന്‍ പ്രയാസപ്പെടുമെന്നാണ് 12 ശതമാനം വോട്ടര്‍മാരുടെ വാദം.
നിയമനിര്‍മാണം ആവശ്യമാണെന്ന അഭിപ്രായം 12 ശതമാനം പേര്‍ക്കുണ്ട്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ആശ്വാസമെന്ന് നയംവ്യക്തമാക്കിയവരുടെ എണ്ണം 8 ശതമാനമാണ്. ധനമന്ത്രാലയത്തിലെ ധനകാര്യ സേവന വിഭാഗമാണ് അനിയന്ത്രിത വായ്പാ പ്രവര്‍ത്തന നിരോധന നിയമത്തിന്റെ കരട് ബില്‍ തയാറാക്കിയിരിക്കുന്നത്. ബില്ലില്‍ ജനാഭിപ്രായം തേടിയിട്ടുണ്ട്. ഫെബ്രുവരി 13 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.
Tags:    

Similar News