ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണമെന്ന് ഐ.എം.എ

Update: 2019-07-31 07:50 GMT

ദേശിയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറിനാരംഭിച്ച ഡോക്ടര്‍മാരുടെ ദേശീയ പണിമുടക്ക് പൂര്‍ണമെന്ന് ഐ.എം.എ അറിയിച്ചു.  ഒ.പി.കള്‍ ഇന്നു പ്രവര്‍ത്തിക്കുന്നില്ല. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു.

സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മുഴുവന്‍ ഡോക്ടര്‍മാരും പങ്കെടുക്കുന്നുണ്ടെങ്കിലും അത്യാഹിത, തീവ്രപരിചരണ, ശസ്ത്രക്രിയാ വിഭാഗങ്ങളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ രാവിലെ ആറു വരെ 24 മണിക്കൂറാണ് സമരം.

ബില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ്  ലോക്‌സഭയില്‍ പാസാക്കിയത്. ചില സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാനെന്ന വ്യാജേന മൂന്നര ലക്ഷം വ്യാജഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള വ്യവസ്ഥകള്‍ ആരോഗ്യമേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതനും സെക്രട്ടറി ഡോ. സുല്‍ഫി നൂഹുവും പറഞ്ഞു.

Similar News