ആവശ്യമുള്ളത്ര പണം സമ്പാദിക്കാമെന്ന് എല്‍ സാല്‍വദോര്‍; ആദ്യ ബിറ്റ്‌കോയിന്‍ സിറ്റി ഒരുങ്ങുന്നു

ബിറ്റ് കോയിനെ വിനിമയത്തിന് ഉപയോഗിക്കാന്‍ (legal tender) അനുമതി നല്‍കിയ ഏക രാജ്യമാണ് എല്‍ സാല്‍വദോര്‍

Update: 2021-11-22 09:45 GMT

ലോകത്തെ ആദ്യ ബിറ്റ്‌കോയില്‍ സിറ്റി നിര്‍മിക്കാന്‍ പദ്ധതിയുമായി എല്‍ സാല്‍വദോര്‍. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച നീണ്ടുനിന്ന ബിറ്റ്‌കോയിന്‍ പ്രൊമോഷന്‍ പരിപാടിയുടെ സമാപനത്തിലാണ് പ്രസിഡന്റ് നയിബ് ബുകെലെയുടെ പ്രഖ്യാപനം. ബിറ്റ് കോയിനിലൂടെ രാജ്യത്തെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.

ലാ യൂണിയന്‍ മുനിസിപ്പാലിറ്റിയിലാണ് ബിറ്റ്‌കോയിന്‍ സിറ്റി വരുന്നത്. വാറ്റ് ഒഴികെ മറ്റ് നികുതികളൊന്നും പുതിയ സിറ്റിയില്‍ ഉണ്ടാകില്ല. 300,000 ബിറ്റ്‌കോയിന്‍ ചെലവ് വരുന്ന അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുക. പണം സമാഹരിക്കാനായി 2022 ഓടെ ബിറ്റ്‌കോയിന്‍ ബോണ്ടുകളും എല്‍ സാല്‍വദോര്‍ അവതരിപ്പിക്കും. ഇവിടെ നിക്ഷേപം നടത്തി ആവശ്യമുള്ള പണം സമ്പാദിക്കാമെന്നും പ്രസിഡന്റ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
അതേസമയം നയിബ് ബുകെലെയുടെ ബിറ്റ്‌കോയിന്‍ പ്രിയം സര്‍ക്കരിനെതിരായ പ്രതിക്ഷേധത്തിനും ആക്കം കൂട്ടിയിട്ടുണ്ട്. മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍ ആണ് ബിറ്റ് കോയിനെ വിനിമയത്തിന് ഉപയോഗിക്കാന്‍ (legal tender) അനുമതി നല്‍കിയ ഏക രാജ്യം. കഴിഞ്ഞ സെപ്റ്റംബറിലാണ് എല്‍ സാല്‍വദോര്‍ ബിറ്റ്‌കോയിന് അംഗീകാരം നല്‍കിയത്.


Tags:    

Similar News