കോഴിക്കോട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തിനശിച്ചു
ഇന്ന് ഉച്ചയോടെയുണ്ടായ തീപിടിത്തത്തില്‍ 10 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കത്തിനശിച്ചത്
കോഴിക്കോട് ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിനോട് ചേര്‍ന്നുള്ള ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ 10 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തിനശിച്ചു. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. കോഴിക്കോട് നഗരത്തിലെ കൊമാക്കി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഷോറൂമിലെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണം. പിന്നാലെ സമീപമുണ്ടായിരുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ ആളപായമില്ല. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel