ഇലോൺ മസ്ക്കിന്റെ 145 കോടി രൂപ വിലയുള്ള ട്വീറ്റ്; സ്വന്തം കമ്പനിയിലെ ചെയർമാൻ സ്ഥാനവും തെറിച്ചു.

Update: 2018-10-01 06:35 GMT

ലോകത്തെ സെലിബ്രിറ്റികളായ സംരംഭകരിൽ ഒരാളാണ് ഇലോൺ മസ്ക്ക്. ടെസ്‌ല, സ്‌പേസ്‌എക്സ്‌, ന്യുറാലിങ്ക്‌, സോളാർ സിറ്റി, ഓപ്പൺ എ.ഐ. തുടങ്ങിയ വൻകമ്പനികളുടെ തലവനാണദ്ദേഹം.

എന്നാൽ ഈയിടെ തന്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശം അദ്ദേഹത്തിന്റെ ചെയർമാൻ കസേര തെറിപ്പിച്ചു.

ഓഗസ്റ്റ് ഏഴിന് പോസ്റ്റ് ചെയ്ത ട്വീറ്റിൽ ഓഹരി ഒന്നിന് 420 ഡോളർ എന്ന നിലയിൽ താൻ ടെസ്‌ലയെ സ്വകാര്യ കമ്പനിയാക്കുമെന്നും അതിനുള്ള ഫണ്ടിംഗ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മസ്ക്ക് പറഞ്ഞിരുന്നു. ഇതിന് ശേഷം അല്പസമയത്തേക്ക് ടെസ്‌ലയുടെ ഓഹരിവില കുതിച്ചുകേറി. നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് യുഎസ് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC) മസ്കിനെതിരെ കേസെടുത്തു. മസ്ക്ക് തന്റെ പെൺ സുഹൃത്തിനെ സന്തോഷിപ്പിക്കാനാണ് ട്വീറ്റ് ചെയ്തതെന്നും എസ്.ഇ.സി. ആരോപിച്ചു.

അവസാനം എസ്.ഇ.സി. യുമായി ഉണ്ടാക്കിയ ഒത്തുതീർപ്പിൽ താൻ ചെയർമാൻ സ്ഥാനം ഒഴിയാമെന്ന് അദ്ദേഹം സമ്മതിച്ചു. മാത്രമല്ല, ടെസ്‌ല ഏകദേശം 145 കോടി രൂപ (20 മില്യൺ ഡോളർ) പിഴ നൽകേണ്ടിയും വരും.

ചെയർമാൻ സ്ഥാനത്തുനിന്നും മൂന്ന് വർഷത്തോളം അദ്ദേഹത്തിന് മാറിനിൽക്കേണ്ടി വരും. എന്നാൽ സിഇഒ ആയി തുടരാം. 45 ദിവസത്തിനുള്ളിൽ ചെയർമാൻ സ്ഥാനം ഒഴിയണം.

Similar News