വളര്‍ച്ചാ നിരക്ക് താഴ്ത്തി ഫിച്ച്

Update: 2020-03-20 07:47 GMT

കൊറോണ വൈറസ് മൂലം ബിസിനസ് മേഖലയിലെ നിക്ഷേപത്തിലും വളര്‍ച്ചയിലും സംഭവിക്കുന്ന മുരടിപ്പിനെ മുന്‍ നിര്‍ത്തി റേറ്റിങ് ഏജന്‍സിയായ ഫിച്ച് 2020-2021 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.1 ശതമാനമായി വീണ്ടും വെട്ടിക്കുറച്ചു. നടപ്പു വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായിരിക്കുമെന്നും ഫിച്ച് കണക്കാക്കുന്നു.

കയറ്റുമതി മേഖല സാരമായി തകരാറിലായിരിക്കുകയാണെന്ന് ഫിച്ച് ഇന്ത്യ ചൂണ്ടിക്കാട്ടി. ഡിസംബറിലെ നിരീക്ഷണ പ്രകാരം ഇന്ത്യയുടെ  2020-2021 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് 5.6 ശതമാനം ആകുമെന്നായിരുന്നു പ്രവചിച്ചിരുന്നത്.  2021-2022 സാമ്പത്തിക വര്‍ഷത്തില്‍  വളര്‍ച്ചാ നിരക്ക് 6.4 ശതമാനമാകുമെന്നാണ് ഇപ്പോഴത്തെ കണക്ക്. 

ആഗോള തലത്തിലെ സപ്ലൈ ചെയിനുകളെല്ലാം നിശ്ചലമായിരിക്കുന്നുവെന്ന് ഫിച്ച് അഭിപ്രായപ്പെട്ടു.ചൈനയുമായുള്ള വ്യാപാരം തകര്‍ന്നു.  വരുമാനത്തിന്റെ മുഖ്യ കേന്ദ്രങ്ങളായ തിയേറ്ററുകളും,  മറ്റ് വ്യാപാര കേന്ദ്രങ്ങളും അടച്ചിട്ടതോടെ സ്ഥിതിഗതികള്‍ വഷളായെന്നാണ് വിലയിരുത്തല്‍. ടൂറിസം, വിനോദം തുടങ്ങിയ വ്യാപാര മേഖലകളെല്ലാം മുരടിപ്പിലാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News