വിദേശ പണം സ്വീകരിക്കുന്നതിന് 1800 എന്‍.ജി.ഒ കള്‍ക്ക് വിലക്ക്

Update: 2019-11-13 05:50 GMT

വിദേശത്തു നിന്ന് പണം സ്വീകരിക്കാനുള്ള ചട്ടങ്ങള്‍ ലംഘിച്ചതിന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ 1800 ഓളം സന്നദ്ധസംഘടനകള്‍ക്കെതിരെ നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഈ പട്ടികയില്‍പ്പെട്ട സന്നദ്ധ സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇനി വിദേശ സഹായം സ്വീകരിക്കാന്‍ സാധിക്കില്ല.

ആറ് വര്‍ഷത്തോളം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും. വാര്‍ഷിക വരവ്, ചെലവ് കണക്കുകള്‍ക്കൊപ്പം വിദേശ സഹായം എത്രയെന്ന് കൃത്യമായി കാണിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. യൂണിവേഴ്‌സിറ്റി ഓഫ് രാജസ്ഥാന്‍, അലഹാബാദ് കാര്‍ഷിക ഇന്‍സ്റ്റിറ്റ്യൂട്ട്,  ഗുജറാത്ത് വൈഎംസിഎ, സ്വാമി വിവേകാനന്ദ എജ്യുക്കേഷന്‍ സൊസൈറ്റി കര്‍ണ്ണാടക തുടങ്ങിയവ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്.സി.ആര്‍.എ) ലംഘിച്ചുവെന്ന് കേന്ദ്ര അഭ്യാന്തര മന്ത്രാലയം അറിയിച്ചു.

2014 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ 14,800 സന്നദ്ധ സംഘടനകള്‍ക്കെതിരെ വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചതിന് നടപടി എടുത്തു. എഫ്.സി.ആര്‍.എ നിയമ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളും എന്‍.ജി.ഒ കളും ഒരു സാമ്പത്തിക വര്‍ഷം കഴിഞ്ഞ് 9 മാസത്തിനുള്ളില്‍ ആ സാമ്പത്തിക വര്‍ഷം ലഭിച്ച വിദേശ സഹായം സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ ഓണ്‍ലൈനായി സര്‍ക്കാരിന് സമര്‍പ്പിക്കണം എന്ന നിബന്ധനയുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News