തമിഴ്‌നാട്ടില്‍ ബില്യണ്‍ ഡോളര്‍ മുടക്കാന്‍ ഫോക്‌സ്‌കോണ്‍; തൊഴില്‍ സാധ്യത ആറായിരം

Update: 2020-07-13 11:19 GMT

ആപ്പിളിനു വേണ്ടിയുള്ള ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുന്നതിന് തായ്വാന്‍ കമ്പനി ഫോക്‌സ്‌കോണ്‍ തമിഴ്‌നാട്ടില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചു. ചെന്നൈയില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെ ശ്രീപെരുമ്പത്തൂരില്‍ ഫോക്‌സ്‌കോണ്‍ നടത്തുന്ന 7519 കോടി രൂപയുടെ അധിക നിക്ഷേപത്തിലൂടെ ആറായിരത്തിലേറെ പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ചൈനയില്‍ നിന്ന് ഉല്‍പ്പാദനം മാറ്റാനുള്ള ആപ്പിളിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഫോക്‌സ്‌കോണിന്റെ വന്‍ നിക്ഷേപം തമിഴ്‌നാട്ടിലേക്കു വരുന്നത്. ചൈനയില്‍ ഫോക്‌സ്‌കോണിന്റെ പ്ലാന്റില്‍ നിര്‍മ്മിച്ചിരുന്ന ചില ഐഫോണ്‍ മോഡലുകളുടെ നിര്‍മ്മാണം ശ്രീപെരുമ്പത്തൂരിലേക്ക് മാറ്റും. ഇതിലൂടെയാണ് വന്‍ തൊഴില്‍ സാധ്യതയ്ക്ക് വഴിതെളിഞ്ഞിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം മോശമായതാണ് ആപ്പിള്‍ കമ്പനിയുടെ ചുവടുമാറ്റത്തിന് പ്രധാന കാരണം. ആപ്പിള്‍ ഐ ഫോണിന്റെ നിര്‍മ്മാണവും വിതരണവുമാണ് ഇന്ത്യയില്‍ ഫോക്‌സ്‌കോണിന്റെ പ്രധാന ചുമതല. ശ്രീപെരുമ്പത്തൂരിലെ പ്ലാന്റിലായിരിക്കും ആപ്പിള്‍ ഐഫോണ്‍ എക്‌സ്ആര്‍ നിര്‍മ്മിക്കുക. തമിഴ്നാട്ടിലാണ് പ്ലാന്റ് എന്നത്, കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കും വന്‍ പ്രതീക്ഷ പകരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News