വില ഉയര്‍ന്നിട്ടും ഇന്ധന ഉപഭോഗം കുറയുന്നില്ല

കഴിഞ്ഞ 6 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച

Update:2021-03-03 14:56 IST

ഇന്ത്യയുടെ ഇന്ധന ഉപഭോഗത്തില്‍ നടപ്പു വര്‍ഷത്തില്‍ 9.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ 6വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാവും ഇതെന്ന് പെട്രോളിയം പ്ലാനിംഗ് വിശകലന സെല്ലിന്റെ കണക്കുകളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്‌സ് റിപോര്‍ട് ചെയ്യുന്നു. ഇന്ധന ഉപഭോഗത്തെക്കുറിച്ചുള്ള ഉയര്‍ന്ന പ്രതീക്ഷകള്‍ സാമ്പത്തിക മേഖലയുടെ ശക്തമായ തിരിച്ചുവരവിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു.

വിശകലന സെല്ലിന്റെ എസ്റ്റിമേറ്റ് പ്രകാരം 202122 സാമ്പത്തിക വര്‍ഷത്തില്‍ ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം ഇന്ത്യയില്‍ 215.24 മില്യണ്‍ ആവും എന്നാണ്. പുതുക്കിയ കണക്കനുസരിച്ച് 202021ല്‍ ഉപഭോഗം 195.94 മില്യണ്‍ ടണ്ണായിരുന്നു. ഇന്ത്യയുടെ ആഭ്യന്തരോല്‍പ്പാദനം സാഡിസംബറില്‍ അവസാനിച്ച പാദത്തില്‍ നേരിയ തോതിലാണെങ്കിലും വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയതിന്റെ പുറകെയാണ് ഇന്ധന ഉപഭോഗത്തിലെ വര്‍ദ്ധനയെക്കുറിച്ചുള്ള കണക്കുകള്‍ വളര്‍ച്ചയെ കുറിച്ചുള്ള പ്രതീക്ഷകളെ സഹായിക്കുന്നതാണ്.
2020 ഏപ്രില്‍ മുതല്‍ 2021 ജനുവരി വരെയുള്ള 10മാസ കാലയളവില്‍ ഇന്ത്യയുടെ ഇന്ധ ഉപഭോഗം 13.5 ശതമാനം കുറഞ്ഞിരുന്നു. ഡീസലിന്റെ ഉപഭോഗത്തിനാണ് സാമ്പത്തിക മേഖലയുടെ തിരിച്ചുവരവുമായി കൂടുതല്‍ ബന്ധം. ഇന്ത്യയിലെ ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗത്തില്‍ ഏതാണ്ട് 40 ശതമാനവും ഡീസലാണ്. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ഇന്ധനത്തിന്റെ ഉപഭോഗം 74.2 ശതമാനം ഉയര്‍ന്ന് 6.45 മില്യണ്‍ ടണ്ണാവുമെന്ന് കണക്കാക്കപ്പെടുന്നു. പാചകത്തിനായി പ്രധാനമായും ഉപയോഗിക്കുന്ന എല്‍പിജി വാതകത്തിന്റെ ഉപഭോഗം 4.8 ശതമാനം ഉയര്‍ന്ന് 29 മില്യണ്‍ ടണ്ണായി വര്‍ദ്ധിക്കുമെന്ന് കണക്കാക്കുന്നു.
ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ റീട്ടയില്‍ വില സര്‍വകാല ഉയരങ്ങളില്‍ എത്തിയ സാഹചര്യത്തിലാണ് ഇന്ധന ഉപഭോഗം ഏകദേശം 10 ശതമാനം വളര്‍ച്ച നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നേടുമെന്ന വിലയിരുത്തലുകള്‍ പുറത്തു വരുന്നത്. ഇന്ധന ഉപഭോഗത്തില്‍ വരുന്ന വളര്‍ച്ച കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്ന വിവിധ നികുതികളും, സെസുമാണ് സര്‍ക്കാരുകളുടെ സുപ്രധാനമായ വരുമാന സ്രോതസ്സുകള്‍.


Tags:    

Similar News