ഇന്നും വില വര്‍ധന: കുതിച്ചുയര്‍ന്ന് ഇന്ധനവില
സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്
രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധന. സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.
കൊച്ചിയില്‍ 91.44 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് 86.02 രൂപ. തിരുവനന്തപുരത്ത് 93 ഉം കടന്ന് പെട്രോള്‍ വില 93.08 രൂപയായി. ഡീസലിന് 87.59 രൂപയാണ് ഇന്നത്തെ വില.
അതേസമയം ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലും മുംബൈയിലും പെട്രോളിന് യഥാക്രമം 24, 23 പൈസയുടെ വര്‍ധനവാണുണ്ടായത്. ഡീസലിന് ഡല്‍ഹിയില്‍ 15 പൈസയും മുംബൈയില്‍ 16 പൈസയും വര്‍ധിച്ചു. പെട്രോളിന് 97.57 രൂപയും ഡീസലിന് 88.60 രൂപയുമാണ് മുംബൈയിലെ ഇന്നത്തെ വില. ഡല്‍ഹിയില്‍ പെട്രോളിന് 91.17 രൂപയും ഡീസലിന് 81.47 രൂപയുമായി.
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നത് അവശ്യസാധനങ്ങളുടെ വില ഉയരാന്‍ ഇടയാക്കും. വരും ദിവസങ്ങളില്‍ ഇനിയും ഇന്ധനവില വര്‍ധന തുടരുമെന്നാണ് കരുതുന്നത്.
2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിയാണ് രാജ്യത്തെ ഇന്ധനവില.