പതിവ് തെറ്റിക്കാതെ പതിമൂന്നാം ദിനവും: ഇന്നും ഇന്ധനവിലയില്‍ വര്‍ധന
ഇന്ധനവില വര്‍ധന വരും ദിവസങ്ങളിലും തുടരുമെന്നാണ് വിലയിരുത്തല്‍
പതിമൂന്നാം ദിവസവും രാജ്യത്ത് വില വര്‍ധിച്ചതോടെ ഇന്ധനവില രാജ്യത്ത് സര്‍വകാല റെക്കോര്‍ഡില്‍. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് രാജ്യത്ത് ഇന്ന് കൂടിയത്. 90 രൂപ കടന്നതിന് പിന്നാലെ ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍വില 90.58 രൂപയായി. ഡീസലിന് 37 പൈസ വര്‍ധിച്ച് ഡല്‍ഹിയില്‍ 80.97 രൂപയായി.
സംസ്ഥാനത്ത് ഇന്ന് കൊച്ചിയില്‍ പെട്രോളിന് 90.85 രൂപയും ഡീസലിന് 85.49 രൂപയുമാണ് വില. അതേസമയം തിരുവനന്തപുരത്ത് പെട്രോള്‍ വില 92.69 രൂപയായി. ഡീസലിന് 87.22 രൂപയാണ് വില.
കഴിഞ്ഞ 13 ദിവസത്തിനുള്ളില്‍ ദേശീയ തലസ്ഥാന മേഖലയില്‍ പെട്രോള്‍ വില ലിറ്ററിന് 3.64 രൂപയും ഡീസല്‍ നിരക്ക് ലിറ്ററിന് 4.18 രൂപയുമാണ് വര്‍ധിച്ചത്.
38 പൈസ വര്‍ധിച്ചതോടെ മുംബൈയിലെ പെട്രോള്‍ വില ലിറ്ററിന് 97 രൂപയായി. ഡീസല്‍ ലിറ്ററിന് 87.06 രൂപയാണ് ഇന്നത്തെ വില.
കൊല്‍ക്കത്തയില്‍ പെട്രോളിന്റെ വില ലിറ്ററിന് 91.78 രൂപയായി ഉയര്‍ന്നു. ഡീസലിന് ലിറ്ററിന് 84.56 രൂപയാണ് വില. ചെന്നൈയില്‍ പെട്രോള്‍ വില ലിറ്ററിന് 92.59 രൂപയായും ഡീസല്‍ വില 85.98 രൂപയായും ഉയര്‍ന്നു.