ഇന്ധനവില കുതിക്കുന്നു: തുടര്‍ച്ചയായ മൂന്നാം ദിവസവും വിലവര്‍ധന
മൂന്നുദിവസം കൊണ്ട് പെട്രോളിന് 81 പൈസയും ഡീസലിന് 83 പൈസയുമാണ് വര്‍ധിച്ചത്
രാജ്യത്ത് ഒരിടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കുതിക്കുന്നു. കോവിഡ് പ്രതിസന്ധിക്കിടെ തുടര്‍ച്ചയായ മൂന്നാം ദിനവും രാജ്യത്തെ ഇന്ധനവില വര്‍ധിച്ചു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ മൂന്നുദിവസം കൊണ്ട് പെട്രോളിന് 81 പൈസയും ഡീസലിന് 83 പൈസയുമാണ് വര്‍ധിച്ചത്.
സംസ്ഥാനത്ത് പെട്രോളിന് 90.96 രൂപയും ഡീസലിന് 85.63 രൂപയുമാണ് ഇന്നത്തെ വില. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.99 രൂപയും ഡീസലിന് 81.42 രൂപയുമാണ് ഈടാക്കുന്നത്. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 97.34 രൂപ ഈടാക്കുമ്പോള്‍ ഡീസലിന് 88.49 രൂപ നല്‍കേണ്ടിവരും.
വിവിധ സംസ്ഥാനങ്ങളില്‍ വാറ്റ് വ്യത്യസ്തമായതിനാല്‍ ഇന്ധനവിലയിലും വ്യത്യസമുണ്ടാകും. നിലവില്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കിലാണ് രാജ്യത്തെ ഇന്ധനവില.