വീണ്ടും ഇന്ധനവില വര്‍ധന: സംസ്ഥാനത്ത് പ്രീമിയം പെട്രോള്‍ വില നൂറ് കടന്നു

37 ദിവസത്തിനിടെ ഇത് 21 ാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നത്

Update:2021-06-07 13:27 IST

രാജ്യത്തെ ഇന്ധനവില കുതിക്കുന്നു. ഇന്ന് സംസ്ഥാനത്ത് പെട്രോളിലും ഡീസലിനും 28 പൈസ വര്‍ധിച്ചതോടെ ആദ്യമായി പ്രീമിയം പെട്രോള്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് 100.20 രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 97.38 രൂപയും ഡീസലിന് 92.31 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ വില 95.43 രൂപയായും ഡീസല്‍ വില 91.88 രൂപയായും ഉയര്‍ന്നു. അതേസമയം 37 ദിവസത്തിനിടെ ഇത് 21 ാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നത്.

ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 27 പൈസയും ഡീസലിന് 28 പൈസയും വര്‍ധിച്ചതോടെ പെട്രോള്‍ വില 95 തൊട്ടു. പെട്രോളിന് 95.31 രൂപയും ഡീസലിന് 86.22 രൂപയാണ് ഇവിടത്തെ വില. ഇന്ന് വീണ്ടും വില വര്‍ധിച്ചതോടെ മെയ് 29ന് 100 കടന്ന മുംബൈയിലെ പെട്രോള്‍ വില 101.52 ലെത്തി. ഡീസല്‍ വില 93.58 ആയി ഉയര്‍ന്നു.
കൊല്‍ക്കത്തയില്‍ റീട്ടെയില്‍ പെട്രോള്‍ വില 95.28 രൂപയും ഡീസലിന് ലിറ്ററിന് 88.51 രൂപയുമാണ്. ചെന്നൈയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 96.23 രൂപയും ലിറ്ററിന് 90.38 രൂപയുമാണ് വില.


Tags:    

Similar News