മഹാമാരിക്കാലത്തും ഇന്ധനവിലയില്‍ ഇരുട്ടടി: ഒരു മാസത്തിനിടെ വര്‍ധനവുണ്ടായത് 13 തവണ

ഈ മാസം 13 തവണയായി പെട്രോളിന് ലിറ്ററിന് 3.04 രൂപയും ഡീസലിന് 3.59 രൂപയുമാണ് വര്‍ധിച്ചത്‌

Update: 2021-05-25 13:19 GMT

രാജ്യത്ത് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലും ഇന്ധന വില കുത്തനെ ഉയരുന്നു. മെയ് മാസം മാത്രം 13 തവണയാണ് ഇന്ധനവില വര്‍ധിച്ചത്. ഇന്ന് സംസ്ഥാനത്ത് പെട്രോളിന് 24 പൈസയും ഡീസലിന് 27 പൈസയും വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 95.49 രൂപയും ഡീസല്‍ വില 90.63 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 93.54 രൂപയും ഡീസലിന് 88.86 രൂപയുമാണ് ഇന്നത്തെ വില.

അതേസമയം സാമ്പത്തിക തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില നൂറിനടുത്തെത്തി. 23 പൈസ വര്‍ധിച്ചതോടെ പെട്രോള്‍ വില 99.71 രൂപയായി. 25 പൈസ വര്‍ധിച്ച ഡീസലിന് 91.51 രൂപയാണ്‌ മുംബൈയിലെ ഇന്നത്തെ വില. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 93.44 രൂപയും ഡീസലിന് 84.32 രൂപയുമാണ് ഇന്നത്തെ വില.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്കുള്ള രാജസ്ഥാനിലെ ശ്രീ ഗംഗനഗര്‍ ജില്ലയില്‍ യഥാക്രമം ലിറ്ററിന് 104.42 രൂപയും ലിറ്ററിന് 97.18 രൂപയുമാണ് പെട്രോളിന്റെയും ഡീസലിന്റെയും വില. രാജ്യത്ത് ഈ മാസമുണ്ടായ 13 വില വര്‍ധനവില്‍ പെട്രോളിന് ലിറ്ററിന് 3.04 രൂപയും ഡീസലിന് 3.59 രൂപയുമാണ് ഉയര്‍ന്നത്.


Tags:    

Similar News