ജീവകാരുണ്യ പ്രവര്‍ത്തനം; ഏഷ്യന്‍ ഹീറോസില്‍ അദാനി അടക്കം 3 ഇന്ത്യക്കാര്‍

ഫോബ്‌സിന്റെ ഹീറോസ് ഓഫ് ഫിലാന്ത്രോപി പട്ടികയില്‍ 18 പേരാണ് ഇടംനേടിയത്

Update: 2022-12-07 04:57 GMT

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന ഏഷ്യക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്‌സ്. Forbes Asia's Heroes of Philanthropy എന്ന പേരില്‍ പുറത്തിറക്കുന്ന പട്ടികയുടെ പതിനാറാം എഡീഷനാണ് ഇത്തവണത്തേത്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അടക്കം മൂന്ന് ഇന്ത്യക്കാര്‍ ഇത്തവണ പട്ടികയില്‍ ഇടം നേടി.

ഈ വര്‍ഷം ജൂണില്‍ അറുപതാം ജന്മദിനത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 60,000 കോടി രൂപ അദാനി പ്രഖ്യാപിച്ചിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലാണ് ഈ പണം വിനിയോഗിക്കപ്പെടുക. അദാനി ഫൗണ്ടേഷന്‍ വഴിയാണ് ലോക സമ്പന്നരില്‍ മൂന്നാമനായ അദാനിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍.

എച്ച്‌സിഎല്‍ സഹസ്ഥാപകനായ ശിവ് നാടാര്‍, ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അശോക് സൂത എന്നിവരാണ് പട്ടികയിലുള്ള മറ്റ് രണ്ട് ഇന്ത്യക്കാര്‍. ഈ വര്‍ഷം 11,600 കോടി രൂപയാണ് ( 142 മില്യണ്‍ ഡോളര്‍) ശിവ് നാടാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ചത്. ശിവ് നാടാര്‍ 1994ല്‍ സ്വന്തം പേരില്‍ സ്ഥാപിച്ച ഫൗണ്ടേഷന്‍ വഴി ഇതുവരെ 1.1 ബില്യണ്‍ ഡോളറോളം ജീവതകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്.

2021ല്‍ തുടങ്ങിയ മെഡിക്കല്‍ റിസര്‍ച്ച് ടെസ്റ്റിലൂടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 600 കോടി രൂപയാണ് (75 മില്യണ്‍ ഡോളര്‍) ആണ് അശോക് സൂത നല്‍കുന്നത്. ഇന്ത്യന്‍ വംശജനായ മലേഷ്യന്‍ ബിസിനസുകാരനും ക്രീഡര്‍ (Creador) സിഇഒയുമായ ബ്രഹ്‌മല്‍ വാസുദേവനും ഭാര്യയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. Asia's 2022 Heroes of Philanthropy

Tags:    

Similar News