1,000 കോടി ക്ലബ്ബില്‍ അംബാനിയെ കടത്തിവെട്ടി അദാനി, മലയാളികളില്‍ വീണ്ടും എം.എ യുസഫലി

ഹുറുണ്‍ റിച്ച് ഇന്ത്യ ലിസ്റ്റില്‍ ജോയ് ആലുക്കാസ്. ക്രിസ് ഗോപാലകൃഷ്ണന്‍. ടി.എസ്. കല്യാണ രാമന്‍, സണ്ണി വര്‍ക്കി എന്നിവരും

Update:2024-08-29 14:48 IST

image: hurunindia.com & dhanam archive

മലയാളി വ്യവസായികളില്‍ ഏറ്റവും ധനികന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യുസഫലി. രാജ്യാന്തര നിക്ഷേപ മാഗസിനായ ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് മലയാളികളില്‍ ഒന്നാമനായി എം.എ യുസഫലി ഇടം പിടിച്ചത്. 55.000 കോടി രൂപ ആസ്തിയുള്ള യൂസഫലി ഇന്ത്യന്‍ കോടീശ്വരന്‍മാരുടെ പട്ടികയില്‍ 40-ാം സ്ഥാനത്താണ്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ് പട്ടികയില്‍ മുന്നില്‍. 42,000 കോടി രൂപ ആസ്തിയുള്ള ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസാണ് മലയാളികള്‍ സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 38,500 കോടിയുടെ ആസ്തിയുള്ള ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ മൂന്നാം സ്ഥാനത്തും കല്യാണ്‍ സില്‍ക്്‌സ് മാനേജിംഗ് ഡയരക്ടര്‍ ടി.എസ്.കല്യാണരാമന്‍ (37,000 കോടി) നാലാം സ്ഥാനത്തുമാണ്. 31.500 കോടിയുടെ സമ്പത്തുള്ള ദുബൈ ജെംസ് എജുക്കേഷന്‍ ഗ്രൂപ്പിന്റെ ഉടമ സണ്ണി വര്‍ക്കിയും പട്ടികയില്‍ മുന്‍ നിലയിലുണ്ട്. സമ്പന്നരായി ഇന്ത്യക്കാരുടെ പട്ടികയില്‍ ജോയ് ആലുക്കാസ് 55-ാം സ്ഥാനത്തും ക്രിസ് ഗോപാലകൃഷ്ണനും കുടുംബവും 62-ാം സ്ഥാനത്തും ടി.എസ്. കല്യാണ രാമന്‍ 65-ാം സ്ഥാനത്തും ജെംസ് സാരഥി സണ്ണി വര്‍ക്കി 85-ാം സ്ഥാനത്തുമാണ്.

ഇന്ത്യയില്‍ ഒന്നാമത് ഗൗതം അദാനി

1,000 കോടിയിലധികം ആസ്തിയുള്ള 1,539 വ്യക്തികളാണ് ഇന്ത്യയിലുള്ളത്. ആദ്യമായാണ് ഇത്രയേറെ വ്യക്തികള്‍ പട്ടികയില്‍ ഇടം പിടിക്കുന്നത്. ഗൗതം അദാനിയും കുടുംബവുമാണ് റിച്ച് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്.1,161,800 കോടി രൂപയാണ് അദാനിയുടെ ആസ്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗൗതം അദാനിയുടെ സമ്പത്തില്‍ 95 ശതമാനം വര്‍ധനയാണ് ഉണ്ടായത്. 1,014,700 കോടി രൂപയുടെ സമ്പത്തുമായി മുകേഷ് അംബാനിയാണ് രണ്ടാം സ്ഥാനത്ത്. 3,14,000 കോടി രൂപയുടെ ആസ്തിയുമായി എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെ ശിവ് നാടാരും കുടുംബവും മൂന്നാം സ്ഥാനത്തുണ്ട്. വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഉടമ സൈറസ്.എസ്.പൂനവാല9 2,89,800 കോടി) നാലാം സ്ഥാനത്തും സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ ദിലീപ് ഷാങ്‌വി (2,49,900 കോടി) അഞ്ചാം സ്ഥാനത്തുമാണ്.

ടോപ് 10 ല്‍ തുടരുന്നത് ആറ് പേര്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ആറ് വ്യക്തികളാണ് തുടര്‍ച്ചയായി ടോപ്  10 ലിസ്റ്റിലുള്ളത്. ഗൗതം അദാനി, മുകേഷ് അംബാനി, ശിവ് നാടാര്‍, സൈറസ്.എസ്.പൂനവാല, ഗോപിചന്ദ് ഹിന്ദുജ (1,92,700 കോടി) എന്നിവരാണിത്. ഇത്തവണ ബിര്‍ല ഗ്രൂപ്പിന്റെ കുമാര്‍ മംഗലം ബിര്‍ള (2,35,200 കോടി), അവന്യൂ സൂപ്പര്‍ മാര്‍ട്ടിന്റെ രാധാകൃഷ്ണ ധമാനി (1,90,900 കോടി), വിപ്രോയുടെ അസിം പ്രേംജി (1,90,700 കോടി), നീരജ് ബജാജ് ((1,62,800 കോടി) എന്നിവരും ആദ്യ പത്തില്‍ ഇടം നേടിയവരാണ്.

അദാനിക്ക് തുണയായത് ഓഹരി വില കയറ്റം

അദാനി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1,021,600 കോടി രൂപ കൂട്ടിച്ചേര്‍ത്താണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അദാനി ഗ്രൂപ്പിന്റെ എല്ലാ കമ്പനികളുടെയും ഓഹരി വിലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗണ്യമായ വര്‍ധനയാണ് കണ്ടത്. അദാനി പോര്‍ട്ട്‌സ് മാത്രം രേഖപ്പെടുത്തിയത് 98 ശതമാനം വര്‍ധനയാണ്. അദാനി എനര്‍ജി, അദാനി ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി പവര്‍ തുടങ്ങിയ എനര്‍ജി സെക്ടര്‍ ഓഹരികളില്‍ ശരാശരി 76 ശതമാനവും വളര്‍ച്ചയുണ്ടായി.

കോടിത്തിളക്കവുമായി ഷാറൂഖ് ഖാന്‍, ജൂഹി ചൗള

വെള്ളിത്തിരയില്‍ നിന്നുമുണ്ട് 1,000 കോടിയുള്ള തിളക്കമുള്ള താരങ്ങള്‍. ഹുറൂണ്‍ റിച്ച് ലിസ്റ്റില്‍ ഇടം പിടിച്ചവരില്‍ അഞ്ചു പേരാണ് പ്രമുഖരായ ചലചിത്ര പ്രവര്‍ത്തകരുള്ളത്. ഒന്നാം സ്ഥാനം റെഡ് ചീല്ലീസ് എന്റര്‍ടൈന്‍മെന്റ്‌സിന് നേതൃത്വം നല്‍കുന്ന ഷാരൂഖ് ഖാനാണ്. 7,300 കോടി രൂപയാണ് ആസ്തി. ജുഹി ചൗള (നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സ്-4,600 കോടി), ഋത്വിക് റോഷന്‍ (എച്ച്.ആര്‍.എക്‌സ്-2,000 കോടി), അമിതാബ് ബച്ചന്‍ (1,600 കോടി), കരണ്‍ യാഷ് ജോഹര്‍ (1,400 കോടി) എന്നിവരാണ് താരങ്ങളിൽ മുൻ നിരയിൽ.

Tags:    

Similar News