ആഭരണപ്രേമികള്‍ക്ക് നല്ലദിനം; സ്വര്‍ണം വാങ്ങാന്‍ പറ്റിയ അവസരം, ഇന്നത്തെ വിലയറിയാം

സെപ്റ്റംബര്‍ പതിനെട്ടിന് ശേഷം സ്വര്‍ണവിലയില്‍ കുതിപ്പിന് സാധ്യത

Update:2024-09-04 10:19 IST

Image : Canva

ഈ മാസത്തെ കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില തുടരുന്നത് ആഭരണം വാങ്ങാന്‍ തയാറെടുക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അനക്കമില്ലാതെ സ്വര്‍ണവില നില്‍ക്കുന്നത്. പവന് 53,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 6,670 രൂപയും ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റിന് 5,530 രൂപയുമാണ്. വെള്ളിവില ഒരു രൂപ കുറഞ്ഞ് 89ലെത്തി.

18ന് ശേഷം വില കുതിക്കും?

സെപ്റ്റംബറില്‍ ഇതുവരെ സ്വര്‍ണവില ആശ്വാസകരമായ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. അമേരിക്കയില്‍ പലിശനിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ സ്വാഭാവികമായി നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കണ്ണുവയ്ക്കും. ഇതോടെ സ്വര്‍ണവില കുതിക്കുമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ 18ന് ആകും പലിശയില്‍ നിര്‍ണായക പ്രഖ്യാപനം വരിക.
കേരളത്തില്‍ വിവാഹ സീസണിന് തുടക്കമായതിനാല്‍ ആഭരണവില്പന കുതിക്കുകയാണ്. മുന്‍കൂര്‍ ബുക്കിംഗ് നടത്തിയവര്‍ ഉള്‍പ്പെടെ നിരക്ക് കുറഞ്ഞത് പ്രയോജനപ്പെടുത്താന്‍ രംഗത്തുണ്ട്. പഴയ സ്വര്‍ണം മാറ്റിവാങ്ങുന്നവരുടെ എണ്ണവും കൂടിയുണ്ട്.
തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ജുവലറികള്‍ വാങ്ങുക. ഇങ്ങനെ വാങ്ങുമ്പോള്‍ പവന്‍ വിലയില്‍ രണ്ട് മുതല്‍ നാല് ശതമാനം വരെ കുറവുണ്ടാകും. തങ്കത്തിന്റെ വിലയിലും ഓരോ ദിവസവും മാറ്റമുണ്ടാകും.
മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 57,762 രൂപ നല്‍കിയാലാണ് കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാനാകൂ. വിവിധ ആഭരണങ്ങള്‍ക്ക് അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരും.
Tags:    

Similar News