ഓഗസ്റ്റിലെ 'വന്‍കുറവില്‍' സ്വര്‍ണം; ഇന്ന് ആഭരണം വാങ്ങിയാല്‍ കീശ ലാഭിക്കാം
അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെയും സ്വാധീനിക്കുന്നത്
തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉയര്‍ന്നു നിന്ന സ്വര്‍ണവിലയില്‍ ഇന്ന് (ഓഗസ്റ്റ് 6 ചൊവ്വ) ഇടിവ്. ഗ്രാമിന് 80 രൂപ താഴ്ന്ന് 6,390 രൂപയാണ് ഇന്നത്തെ വില. പവന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്താനും വിലയിടിവ് സഹായിച്ചു. ഇന്നത്തെ വില 51,120 രൂപയാണ്. ഇന്നലത്തെ വിലയായ 51,760 രൂപയെ അപേക്ഷിച്ച് പവനില്‍ കുറഞ്ഞത് 640 രൂപയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവില്‍ സ്വര്‍ണവില. ഓഗസ്റ്റ് ഒന്നിന് വില 51,600 രൂപയായിരുന്നു.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഗ്രാമിന് 70 രൂപയുടെ കുറവുണ്ട്, 5,285 രൂപയാണ് ഇന്നത്തെ നിരക്ക്. വെള്ളിവിലയില്‍ മൂന്നു രൂപ കുറഞ്ഞ് 87 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വിലയില്‍ ചാഞ്ചാട്ടം
അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെയും സ്വാധീനിക്കുന്നത്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടക്കുന്നതും ആഗോള തലത്തില്‍ മാന്ദ്യഭീതി നിലനില്‍ക്കുന്നതും സ്വര്‍ണത്തില്‍ വലിയ ചലനത്തിന് കാരണമായിട്ടുണ്ട്. ആഗോള തലത്തിലെ ചാഞ്ചാട്ടം വരുംദിവസങ്ങളിലും തുടരുമെന്നാണ് വിവരം. ഇത് കേരളത്തിലെ വിലയിലും ഏറ്റക്കുറച്ചിലിനു കാരണമാകും.
ഇന്നൊരു പവന്‍ ആഭരണം വാങ്ങാന്‍ എത്ര കൊടുക്കണം?
മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18 ശതമാനം ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവ ഉള്‍പ്പെടെ 55,000 രൂപയ്ക്ക് മുകളിലാണ് ഇന്നൊരു പവന്‍ ആഭരണം വാങ്ങാന്‍ നല്‍കേണ്ടത്. ഓരോ ജുവലറിയിലും പണിക്കൂലി വ്യത്യസ്തമായതിനാല്‍ വിലയില്‍ അതിനനുസരിച്ച് മാറ്റമുണ്ടാകും. സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചില്‍ ബാധിക്കാതിരിക്കാന്‍ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തുന്നത് ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്യും.