കയറിയിറങ്ങി നിലയുറപ്പിക്കാതെ സ്വര്‍ണം; ഡിസംബറില്‍ ഉപയോക്താക്കള്‍ക്ക് നല്ലകാലം?

സ്വര്‍ണാഭരണങ്ങള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യുന്ന സ്‌കീമുകള്‍ക്ക് കേരളത്തില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്

Update:2024-12-18 10:13 IST
ഒരു ദിവസം കയറുക, തൊട്ടടുത്ത ദിവസങ്ങള്‍ അതുപോലെ കുറയുക. സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഡിസംബറിലെ അവസ്ഥ ഇങ്ങനെയൊക്കെയാണ്. ഇന്നലെ പവന് 80 രൂപയോളം കൂടിയ സ്വര്‍ണവില ഇന്ന് 120 രൂപയോളം കുറഞ്ഞു. 57,080 രൂപയിലാണ് ഇന്ന് പവന്‍. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7135 രൂപയും. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5,890 രൂപയാണ്. വെള്ളിവില 97 രൂപയില്‍ തന്നെ മാറ്റമില്ലാതെ തുടരുന്നു.
ഇന്ന് രാത്രിയാണ് യു.എസ് ഫെഡ് യോഗത്തിന്റെ തീരുമാനങ്ങള്‍ പുറത്തു വരിക. പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. അങ്ങനെ വരുമ്പോള്‍ സ്വര്‍ണവിലയില്‍ ഉയരാന്‍ സാധ്യതയുണ്ട്. നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് തിരിഞ്ഞേക്കാമെന്നതാണ് കാരണം.

ഇന്ന് സ്വര്‍ണാഭരണം വാങ്ങാന്‍ എത്ര ചെലവാകും

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 57,080 രൂപയാണ്. എന്നാല്‍ ഈ തുകയ്ക്ക് ഒരു പവന്‍ ആഭരണം വാങ്ങാന്‍ സാധിക്കില്ല. ഇന്നത്തെ പവന്‍ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 61,785 രൂപ നല്‍കേണ്ടി വരും.
പണിക്കൂലി വിവിധ ജുവലറികളില്‍ വ്യത്യസ്ത നിരക്കിലാണ്. സ്വര്‍ണാഭരണങ്ങള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യുന്ന സ്‌കീമുകള്‍ക്ക് കേരളത്തില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. അടിക്കടി സ്വര്‍ണത്തിലുണ്ടാകുന്ന വിലവര്‍ധനയാണ് കാരണം.
Tags:    

Similar News