യുദ്ധത്തിന് ഫണ്ട് വേണം, എന്‍എഫ്ടി വിറ്റ് ധനസമാഹരണം നടത്താനൊരുങ്ങി യുക്രെയ്ന്‍
ഉപപ്രധാനമന്ത്രി മൈഖയ്‌ലോ ഫെഡോറോവാണ് ഇക്കാര്യം വ്യക്തമാക്കിയത്
റഷ്യന്‍ അധിനിവേശത്തിനെതിരെ പ്രതിരോധിക്കുന്നതിന് സൈന്യത്തിന് വേണ്ടി ഫണ്ട് സമാഹരിക്കാന്‍ എന്‍എഫ്ടി (NFT) (നോണ്‍ ഫഞ്ചിബ്ള്‍ ടോക്കണ്‍) വില്‍ക്കാനൊരുങ്ങി യുക്രെയ്ന്‍ (Russia-Ukraine) . ഉപപ്രധാനമന്ത്രി മൈഖയ്‌ലോ ഫെഡോറോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധ ബോണ്ടുകളുടെ വില്‍പ്പനയിലൂടെ 200 മില്യണ്‍ പൗണ്ട് സമാഹരിച്ചതിന് പിന്നാലെയാണ് എന്‍എഫ്ടിയിലൂടെയും ഫണ്ട് സമാഹരിക്കുമെന്ന കാര്യം ഫെഡോറോവ് അറിയിച്ചത്. അടിയന്തര സഹായവുമായി ബന്ധപ്പെട്ട് ഐഎംഎഫുമായും ലോകബാങ്കുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണ്. എന്‍എഫ്ടികള്‍ 'ഉടന്‍' അവതരിപ്പിക്കുമെന്ന് ഫെഡോറോവ് ഒരു ട്വീറ്റില്‍ പറഞ്ഞു.
എന്താണ് എന്‍എഫ്ടി
പേര് പോലെ തന്നെ സവിശേഷവും അതിനോട് പകരം വയ്ക്കാന്‍ പറ്റാത്തതുമായ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളാണ് എന്‍എഫ്ടി. ലോകത്ത് ഒന്നേ ഉണ്ടാവുകയുള്ളൂ. ഓഡിയോ, ഛായാചിത്രങ്ങള്‍, ചലനചിത്രങ്ങള്‍, ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്ക് തുടങ്ങി ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ എന്തും എന്‍എഫ്ടിയാക്കാം. ക്രിപ്‌റ്റോകറന്‍സികളെന്ന പോലെ ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിതമായി തന്നെയാണ് എന്‍എഫ്ടിയും പ്രവര്‍ത്തിക്കുന്നത്.
സാങ്കേതികമായി പറഞ്ഞാല്‍, വികേന്ദ്രീകൃത കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുപയോഗിച്ച് ഡിജിറ്റല്‍ ലഡ്ജറില്‍ ഡാറ്റ പരിപാലിക്കുന്നതിനെയാണ് എന്‍എഫ്ടി ടെക്‌നോളജി എന്ന് പറയുന്നത്. ഇവയിലെ ഓരോ യൂണിറ്റ് ഡാറ്റയും ഓരോ എന്‍എഫ്ടിയായിരിക്കും. ഇങ്ങനെ സൃഷ്ടിക്കുന്ന എന്‍എഫ്ടികളെ Axie Infinity, Decentraland, Foundation, Mintable തുടങ്ങി വിവിധ എക്‌സ്‌ചേഞ്ചുകളിലൂടെ വില്‍പ്പനക്ക് വെക്കുവാന്‍ കഴിയും.