പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ഒഴിവാക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

Update: 2022-06-13 10:19 GMT

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കേന്ദ്ര സര്‍ക്കാര്‍. കുട്ടികളെ ലക്ഷ്യമിടുന്ന പരസ്യങ്ങള്‍ക്കും സൗജന്യ വാഗ്ദാനം അടങ്ങുന്ന പരസ്യങ്ങള്‍ക്കും ഇനി പുതിയ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് മാത്രമേ പുറത്തെത്താനാവൂ.

മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കണമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രിന്റ്, ടെലിവിഷന്‍, ഓണ്‍ലൈന്‍ തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലുമുള്ള പരസ്യങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. ഇത് അനുസരിക്കാത്തവര്‍ക്കെതിരെ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാധകമായിരിക്കും. പ്രലോഭിപ്പിക്കുന്നതും സൗജന്യമെന്ന് അവകാശപ്പെടുന്നതുമായ പരസ്യങ്ങള്‍ക്ക് പുറമേ പരസ്യം ചെയ്യാനാവാത്ത ഉല്‍പ്പന്നത്തെ സൂചിപ്പിക്കുന്ന തരത്തില്‍ മറ്റു വസ്തുക്കളുടെ പരസ്യങ്ങള്‍ നടത്തുന്നതും പുതിയ നിര്‍ദ്ദേശമനുസരിച്ച് നിയന്ത്രിക്കും.


Tags:    

Similar News