മലബാറിലെ ഏറ്റവും വലിയ ബിസിനസ് എക്‌സ്‌പോ നാളെ മുതല്‍ കണ്ണൂരില്‍

കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ നടക്കുന്ന എക്‌സ്‌പോ നവംബര്‍ 27 വരെ

Update: 2023-11-23 09:51 GMT

കേരളത്തിലെ പ്രമുഖ ബിസിനസ് നെറ്റ്‌വര്‍ക്കിംഗ് ശൃംഖലയായ ബി.എന്‍.ഐയുടെ കണ്ണൂര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന  'ഗ്രാന്റ് മലബാര്‍ എക്‌സ്‌പോ 2023' നാളെ മുതല്‍.

നവംബര്‍ 24,25,26,27 തീയതികളില്‍ കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് എക്‌സ്‌പോ നടക്കുന്നത്. മലബാറിലെ വിവിധ ബിസിനസ് മേഖലകളിലുള്ളവരുടെ സംഗമ വേദിയായിരിക്കും ഈ എക്‌സ്‌പോ എന്ന് സംഘാടകർ പറയുന്നു.

വിവിധ സംരംഭ മേഖലകളുടെ സംഗമം 

സംരംഭകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പങ്കെടുക്കാവുന്ന തരത്തിലാണ് എക്സ്പോ ഒരുക്കിയിട്ടുള്ളത്. കെട്ടിട നിര്‍മാണത്തിനും ഇന്റീരിയര്‍ ഡിസൈനിംഗിലും ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുള്‍പ്പെടെ വിവിധ മേഖലകളിലെ ഉല്‍പ്പന്ന സേവന പ്രദര്‍ശന വേദിയായിരിക്കും ഈ എക്സ്പോ. 

ഫര്‍ണിച്ചര്‍, ഹോം അപ്ലയന്‍സ്, വാട്ടര്‍ പംപ്‌സ്, എയര്‍ കണ്ടീഷണേഴ്‌സ്, സോളാര്‍ എക്യുപ്‌മെന്റ്‌സ് തുടങ്ങിവിവിധ ഉല്‍പ്പന്നങ്ങൾ  കാണാനും വാങ്ങാനും അവസരം. ഇവ കൂടാതെ ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ്, റിയൽ എസ്റ്റേറ്റ്, എബ്രോഡ് എഡ്യൂക്കേഷന്‍, ഫോട്ടോഗ്രഫി തുടങ്ങി വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പ്രദര്‍ശനത്തിലുണ്ടായിരിക്കും. എക്‌സ്‌പോയിലെത്തുന്ന ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. 

ബി.എന്‍.ഐ കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, വയനാട് റീജ്യണ്‍ ഇ.ഡിയായ ഡോ.എ.എം ഷറീഫ് നാളെ രാവിലെ 11 മണിക്ക് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ഡോ.വി. ശിവദാസന്‍ എം.പി, സന്തോഷ് എം.പി എന്നിവര്‍ അതിഥികളാകും. ഗായിക അഞ്ജു ജോസഫ് നയിക്കുന്ന മ്യൂസിക്കല്‍ ഇവന്റ് ഉണ്ടായിരിക്കും.

25-ാം തീയതി അവാര്‍ഡ് നൈറ്റും കലാപരിപാടികളും നടക്കും. 26-ാം തീയതി മൈലാഞ്ചിയിടല്‍ മത്സരം നടക്കും. 27-ാം തീയതി സമാപന സമ്മേളനം നടക്കും. എക്‌സ്‌പോയില്‍ ഫുഡ് കോര്‍ട്ട്, കിഡ്‌സ് പ്ലേ ഏരിയ തുടങ്ങിയവയുണ്ടായിരിക്കും. പ്രവേശനം തികച്ചു സൗജന്യമാണ്.

Tags:    

Similar News