ഫോണ്‍ വിളി ശല്യമായോ? ബിസിനസ് കോളുകള്‍ നിയന്ത്രിക്കാന്‍ മാര്‍ഗരേഖ വരുന്നു
പൊതുജനങ്ങളുടെ അഭിപ്രായം തേടി കേന്ദ്രസര്‍ക്കാര്‍
അനാവശ്യവും അനുചിതവുമായ ബിസിനസ് കോളുകള്‍ കൊണ്ട് പൊറുതി മുട്ടിയോ? അത്തരം വിളികള്‍ തടയാന്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന കരട് മാര്‍ഗരേഖയില്‍ അഭിപ്രായം അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. രജിസ്റ്റര്‍ ചെയ്യാത്ത ടെലിമാര്‍ക്കറ്റിങ് കമ്പനിക്കാരുടെ ബിസിനസ് കോളുകള്‍ എടുത്തു മടുത്തവര്‍ക്ക് ആശ്വസിക്കാനാണ് വഴി തെളിയുന്നത്.
ഉപഭോക്തൃകാര്യ മന്ത്രാലയമാണ് ഈ മേഖലയിലെ ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്തി കരട് മാര്‍ഗരേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. https://consumeraffairs.nic.in/ എന്ന ലിങ്കില്‍ മാര്‍ഗരേഖ ലഭ്യം. ജൂലൈ 21നകം പ്രതികരിക്കാം.