വിദേശത്തേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നവര്‍ക്ക്, ഹോങ്കോംഗിലും അവസരങ്ങള്‍

വര്‍ക്കിംഗ് വിസ നല്‍കുന്ന പദ്ധതി സിംഗപ്പൂര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹോങ്കോംഗിന്റെ നീക്കം

Update: 2022-10-20 11:55 GMT

Photo : Hong Kong

തൊഴില്‍ മേഖലയിലേക്ക് വിദേശികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ഹോങ്കോംഗ് (Hong Kong). അന്താരാഷ്ട്ര തലത്തില്‍ ഒരു സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ ഹോങ്കോംഗിന്റെ സ്ഥാനം വീണ്ടെടുക്കുകയാണ് ലക്ഷ്യം. വിദേശികള്‍ക്ക് 5 വര്‍ഷത്തേക്ക് വര്‍ക്കിംഗ് വിസ നല്‍കുന്ന പദ്ധതി സിംഗപ്പൂര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹോങ്കോംഗിന്റെ പുതിയ നീക്കം.

പ്രതിവര്‍ഷം കുറഞ്ഞത് 318,480 യുഎസ് ഡോളര്‍ സമ്പാദിക്കുന്നവര്‍ക്ക് രാജ്യത്ത് 2 വര്‍ഷം രാജ്യത്ത് തുടരാനുള്ള വിസ അനുവദിക്കും. ലോകത്തെ ടോപ് 100 യൂണീവേഴ്‌സിറ്റികളില്‍ നിന്ന് പഠിച്ചിറങ്ങിയ, മൂന്ന് വര്‍ഷത്തെ ജോലി പരിചയമുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. വിദ്യാഭ്യാസവും കഴിവുമുള്ള യുവാക്കളെ ഇതിലൂടെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ബിരുദദാരികളായ വിദേശികള്‍ക്ക് രാജ്യത്ത് തങ്ങാനുള്ള കാലവധി ഒന്നില്‍ നിന്ന് രണ്ടുവര്‍ഷമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

മുന്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗ് 1997 മുതല്‍ ചൈനീസ് നിയന്ത്രണത്തിലാണ്. അര്‍ധ സ്വയംഭരണമുള്ള പ്രദേശമാണ് ഹോങ്കോംഗ്. ചൈനീസ് സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ഏര്‍പ്പെടുത്തിയതും കോവിഡ് വ്യാപനവും മൂലം ഹോങ്കോംഗിലെ തൊഴിലാളികളുടെ എണ്ണം വലിയ തോതില്‍ ചുരുങ്ങിയിരുന്നു.

Tags:    

Similar News