വന്ദേഭാരത് സ്ലീപ്പര്‍ റെഡി! രാജധാനിയേക്കാള്‍ രാജകീയം, യാത്രക്കാര്‍ ഇഷ്ടപ്പെടുന്ന 10 കാര്യങ്ങള്‍
വേഗത, സുരക്ഷ, സുഖസൗകര്യം എന്നിവയില്‍ മുന്നില്‍, ചാര്‍ജിലും!
നവംബറില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഓടിത്തുടങ്ങും. രാത്രികാല യാത്രയുടെ ഇന്നത്തെ സ്ഥിതി തന്നെ മാറ്റിക്കളയുമെന്നാണ് അവകാശവാദങ്ങള്‍. ട്രെയിന്‍ ചാര്‍ജ് കൂടുതലായിരിക്കും. അതേസമയം വേഗത, സുരക്ഷ, സുഖസൗകര്യം എന്നിവയില്‍ രാജധാനി എക്‌സ്പ്രസിനെ കടത്തിവെട്ടുന്ന കമനീയമായ ട്രെയിനാണ് വരുന്നത്. എസി-ഫസ്റ്റ്, എസി-2 ടയര്‍, എസി-3 ടയര്‍ കോച്ചുകളുടെ ദൃശ്യങ്ങള്‍ ഇതിനകം ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി പുറത്തു വിട്ടിട്ടുണ്ട്. എന്തൊക്കെയാണ് വന്ദേഭാരത് സ്ലീപ്പറിന്റെ പ്രത്യേകതകള്‍? നോക്കാം:
1. വേഗത: മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാം. വേഗത കൂട്ടാനും കുറക്കാനും രാജധാനിയേക്കാള്‍ സൗകര്യം. യാത്രാ സമയം കുറയും.
2. ബര്‍ത്ത്: ഉറങ്ങാന്‍ മെച്ചപ്പെട്ട ക്രമീകരണം. സുഖകരമായ കുഷ്യന്‍. സൈഡിലും കുഷ്യനുണ്ട്.
3. കയറാന്‍ എളുപ്പം: അപ്പര്‍ ബര്‍ത്തില്‍ സുരക്ഷിതമായി, എളുപ്പത്തില്‍ കയറാന്‍ തക്ക ചവിട്ടുപടികള്‍.
4. ഡ്രൈവര്‍ കാബിന്‍: മുന്‍പിലും പുറകിലുമുണ്ട് ഡ്രൈവര്‍ കാബിന്‍. രാജധാനിയില്‍ നിന്ന് വ്യത്യസ്തം. സ്‌റ്റേഷനുകളില്‍ കാലതാമസം ഉണ്ടാവില്ല.
5. സുഗമം: ട്രെയിനിനുള്ളില്‍ സുഗമമായി നടക്കാം. ചെയര്‍കാറിന്റെ സൗകര്യം. മെച്ചപ്പെട്ട എയര്‍ കണ്ടീഷനിംഗ് സൗകര്യം.
6. സാമഗ്രികള്‍: ട്രെയിന്‍ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് മെച്ചപ്പെട്ട സാമഗ്രികള്‍. കൂടുതല്‍ കമനീയം, സുരക്ഷിതം.
7. വാതില്‍: താനേ തുറക്കുകയും അടയുകയും ചെയ്യുന്ന ഓട്ടോമാറ്റിക് ഡോര്‍. നിയന്ത്രിക്കുന്നത് ഡ്രൈവര്‍. ബോഗികളെ ബന്ധിപ്പിക്കുന്നിടത്തും ഇതേ രീതി.
8. ടോയ്‌ലറ്റ്: ബയോ വാക്വം ടോയ്‌ലറ്റ്. ടച്ച്-ഫ്രീ സംവിധാനം.
9. സുരക്ഷ: സുരക്ഷിതത്വത്തിന് മുന്തിയ പരിഗണന നല്‍കിയുള്ള ഉപകരണ-ക്രമീകരണങ്ങള്‍
10. ആട്ടം ഇല്ല: ഇളകിയാട്ടം ഇല്ലാത്ത സുഗമമായ യാത്രാനുഭവം.