വിദ്യാര്‍ഥികള്‍ക്ക് ഈടില്ലാതെ 7.5 ലക്ഷം രൂപ വരെ; വായ്പ ലഭിക്കാന്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
ഫെബ്രുവരി മുതല്‍ പദ്ധതി നിലവില്‍ വരുമെന്ന് കഴിഞ്ഞദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു
വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായുള്ള തുക എളുപ്പത്തില്‍ കണ്ടെത്താനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പി.എം വിദ്യാലക്ഷ്മി സ്‌കീം. ഈടും ആള്‍ജാമ്യവുമില്ലാതെ ബാങ്കുകള്‍ വഴി വായ്പ കണ്ടെത്താന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. പത്തുലക്ഷം രൂപ വരെ പഠനത്തിനായി ഈ സ്‌കീമിലൂടെ ലഭിക്കും. 7.5 ലക്ഷം രൂപ വരെയാണ് ഈടില്ലാതെ നേടാന്‍ സാധിക്കുക.
മറ്റ് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് സ്‌കീമുകളില്‍ നിന്ന് ആനുകൂല്യം ലഭിക്കാത്ത എട്ടുലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് മൂന്നു ശതമാനം പലിശയിളവും ലഭിക്കും.
പി.എം വിദ്യാലക്ഷ്മി വെബ്‌പോര്‍ട്ടലിലൂടെ അപേക്ഷ നല്‍കാം. വളരെ എളുപ്പതിലും വേഗത്തിലുള്ളതുമായ ലോണ്‍ പ്രൊസസിങ്ങാണ് ഇതിലൂടെ നടക്കുക. അക്കാദമിക വര്‍ഷാരംഭം മുതലാണ് വായ്പയ്ക്കായി അപേക്ഷിക്കാവുന്നത്. ഇടയ്ക്ക് അപേക്ഷിക്കുന്നതിനും തടസമില്ല.
വായ്പ ഏതൊക്കെ കോഴ്‌സുകള്‍ക്ക്
ഈ പദ്ധതിയിലൂടെ വായ്പ നേടാന്‍ കൃത്യമായ മാനദണ്ഡം സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ റാങ്കിംഗിലുള്ള 860 സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടുന്നവര്‍ക്ക് ഇതുവഴി വായ്പ ലഭിക്കും. ഈ സ്ഥാപനങ്ങള്‍ ഏതെന്ന് പി.എം വിദ്യാലക്ഷ്മി സ്‌കീമിന്റെ വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കും. ഫെബ്രുവരി മുതല്‍ പദ്ധതി നിലവില്‍ വരുമെന്ന് കഴിഞ്ഞദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.പി.എം വിദ്യാലക്ഷ്മി വെബ്‌പോര്‍ട്ടലിലൂടെ അപേക്ഷ നല്‍കാം. വളരെ എളുപ്പതിലും വേഗത്തിലുള്ളതുമായ ലോണ്‍ പ്രൊസസിങ്ങാണ് ഇതിലൂടെ നടക്കുക. അക്കാദമിക വര്‍ഷാരംഭം മുതലാണ് വായ്പയ്ക്കായി അപേക്ഷിക്കാവുന്നത്. ഇടയ്ക്ക് അപേക്ഷിക്കുന്നതിനും തടസമില്ല.